മഹാരാഷ്ട്രയിലെ റായ്ഗഡിലെ സ്കൂളിൽ പരിശീലനത്തിനിടെയായിരുന്നു സംഭവം. മാങ്കൻ താലൂക്കിലെ പുരാർ ഐഎൻടി ഇംഗ്ലിഷ് സ്കൂളിൽ പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. താലൂക്കുതല മത്സരത്തിനായുള്ള പരിശീലനത്തിനിടെ ഹുജേഫ ദവാരെയെന്ന വിദ്യാർത്ഥിയുടെ തലയിലാണ് സഹപാഠിയുടെ ജാവലിൻകൊണ്ടത്. ഹുജേഫ ജാവലിൻ എറിഞ്ഞ ശേഷം സുഹൃത്ത് അതെടുത്ത് തിരിച്ചെറിഞ്ഞതറിയാതെയാണ് അപകടം സംഭവിച്ചത്. ആ സമയത്ത് ഷൂ ലേസ് കെട്ടാൻ കുനിഞ്ഞ ഹുജേഫയുടെ ഇടതു കണ്ണിനടുത്തായാണ് ജാവലിൻ കൊണ്ടത്.
പരിശീലനത്തിന്റെയും അപകടത്തിന്റെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും ജാവലിൻ ഇടിയേറ്റ ഉടൻ തന്നെ ഹുജേഫ താഴെ വീണെന്നും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചെന്നും റായ്ഗഡ് അഡീഷണൽ എസ്പി അതുൽ ജെൻഡ പറഞ്ഞു
ചാരിത്ര്യശുദ്ധിക്കെതിരായ ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിനേക്കാൾ വലിയ ക്രൂരതയില്ല ; ദൽഹി കോടതി
അതേസമയം ഗ്രൗണ്ടിൽ ജാവലിൻ ത്രോ പരിശീലനത്തിനു കുട്ടികൾക്ക് മാനേജ്മെന്റ് അനുമതി നൽകിയിരുന്നില്ലെന്ന് പി ടി അധ്യാപകൻ ബന്ധുപവാർ പറഞ്ഞു. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ സെക്ഷൻ 147 പ്രകാരം കേസ് റജിസ്റ്റർ ചെയ്തതായി എസ്പി വ്യക്തമാക്കി. അപകടമരണമാണോ അതോ മറ്റെന്തെങ്കിലും ഫൗൾപ്ലേ നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും എസ്പി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം