സൂര്യനെ കുറിച്ച് പഠിക്കുന്നതിനായുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ1 പേടകം പകർത്തിയ ചിത്രങ്ങൾ ഭൂമിയിലേക്കയച്ചു. ഭൂമിയുടേയും ചന്ദ്രന്റേയും ചിത്രങ്ങളും ഒരു സെൽഫിയും ഇതിൽ ഉൾപ്പെടുന്നു. ഈ ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോ പുറത്തുവിട്ടു.
ഇപ്പോൾ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന പേടകത്തിന്റെ ഭ്രമണ പഥം ഇതിനകം രണ്ട് തവണ ഉയർത്തിക്കഴിഞ്ഞു. രണ്ട് തവണ കൂടി ഭ്രമണ പഥ ക്രമീകരണം നടത്തിയതിന് ശേഷം പേടകം ലാഗ്രാഞ്ച് പോയിന്റ് 1 ലേക്കുള്ള ട്രാൻസ്ഫർ ഓർബിറ്റിലേക്ക് കടക്കും. 125 ദിവസമെടുത്താണ് പേടകം ലാഗ്രാഞ്ച് പോയിന്റ് 1 ൽ (എൽ1) എത്തുക.
READ ALSO….ഉദയനിധിയുടെ പ്രസ്താവന മതത്തെയോ വിശ്വാസത്തെയോ വ്രണപ്പെടുത്താനുള്ള ശ്രമമല്ല; എം.കെ സ്റ്റാലിന്‍
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ 3 പേടകം വിജയകരമായി ഇറക്കിയതിന് പിന്നാലെയാണ് ഇസ്രോ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചത്. മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗൻയാൻ പദ്ധതി ഉൾപ്പടെയുള്ളവയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇസ്രോ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം