തിരുവനന്തപുരം: ആലുവയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. ആലുവാ പീഡനക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ നേരത്തെയും പീഡനക്കേസില്‍ പ്രതി.
പാറശാല പൊലീസാണ് രണ്ടുവര്‍ഷം മുന്‍പ് കേസെടുത്തത്.
ഒന്നര വര്‍ഷമായി മകന്‍ നാട്ടിലേക്ക് വന്നിട്ടില്ലെന്ന് പ്രതിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ലഹരി മരുന്ന് സ്ഥിരമായി ഉപയോഗിക്കും. ഉപദേശിച്ചിട്ടും ശരിയായില്ല. ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയെന്നും മാതാപിതാക്കള്‍ പറഞ്ഞു.