ജി-20 ഉച്ചകോടിയുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇന്ന് ഇന്ത്യയില്‍. ബൈഡന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ത്രിതല സുരക്ഷാ സംവിധാനമാണ് ഡല്‍ഹിയിലൊരുക്കിയിരിക്കുന്നത്.
അര്‍ദ്ധ സൈനിക സേനാംഗങ്ങള്‍, ഇന്ത്യയുടെ പ്രത്യേക സംരക്ഷണ ഗ്രൂപ്പിലെ കമാന്‍ഡോകള്‍, അമേരിക്കയുടെ രഹസ്യ സേവന ഏജന്റുമാര്‍ എന്നിവരടങ്ങുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് ബൈഡന് ഒരുക്കിയിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ബീസ്റ്റ് കാറിലാണ് ബൈഡന് ഇന്ത്യയില്‍ യാത്ര ചെയ്യുക. സൈനിക വിമാനമായ ബോയിങ് സി-17 ഗ്ലോബ്മാസ്റ്റര് 3യിലായിരിക്കും ബീസ്റ്റ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
ലോകത്തിലെ തന്നെ ശക്തവും സുരക്ഷിതവുമെന്ന് കരുതപ്പെടുന്ന ബുള്ളറ്റ് പ്രൂഫ് കാറായ ബീസ്റ്റ് അമേരിക്കന്‍ സീക്രട്ട് സര്‍വീസസിന്റെ നിരീക്ഷണത്തിലായിരിക്കും.
വ്യോമസേനയുടെയും കരസേനയുടെയും ഹെലികോപ്റ്ററുകള്‍ ഏത് സമയവും ഡല്‍ഹി നിരീക്ഷിക്കുന്നതായിരിക്കും. കരസേനയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് കമാന്‍ഡോകളും ഹെലികോപ്റ്ററുകളില്‍ സന്നിതരായിരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം