ഡൽഹി: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ അതിരൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സനാതന ധര്‍മ്മത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണം.
ഭക്തര്‍ ജീവിച്ചിരിക്കുന്നിടത്തോളം ധര്‍മ്മത്തെയും നമ്മുടെ വിശ്വാസത്തെയും ആര്‍ക്കും വെല്ലുവിളിക്കാനാവില്ല എന്ന് സ്മൃതി ഇറാനി പറഞ്ഞു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എന്നിവരും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കാബിനറ്റ് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ വിഷയം ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്. സനാതന്‍ ധര്‍മ്മ വിവാദത്തില്‍ മന്ത്രിമാര്‍ ഉചിതമായ മറുപടി നല്‍കണമെന്നും പ്രതിപക്ഷത്തെ നേരിടാന്‍ വസ്തുതകള്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. വരാനിരിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം ‘ഇന്ത്യ’ സഖ്യത്തിനെതിരെ ആയുധമാക്കാനാണ് ബിജെപിയുടെ പദ്ധതി.
അതേസമയം ഉദയനിധി സ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ കണ്ട് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കത്ത് നല്‍കി. ദേവസ്വം മന്ത്രി ശേഖര്‍ ബാബുവിനെ പുറത്താക്കണമെന്നും ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം