സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി മാറിയതോടെയാണ് മഴ തുടരുന്നത്. ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വരും മണിക്കൂറുകളിൽ മധ്യ-തെക്കൻ ജില്ലകളിൽ നിന്നും വടക്കൻ കേരളത്തിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
read more തൃശൂരിൽ നിന്നും കാണാതായ വിദ്യാർഥികളെ കണ്ടെത്തി
മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ആറ് ജില്ലകൾക്ക് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 10 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുക. ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്.
അതേസമയം, കടലാക്രമണം നിലനിൽക്കുന്ന സാഹചര്യത്തിലും, അതിശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം