കെ.എ.സിനായി പ്രത്യേക പരിശീലനവുമായി എൻലൈറ്റ് ഐ.എ.എസ് അക്കാദമി

Enlite IAS Academy Trivandrum

കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവീസ്  നോട്ടിഫിക്കേഷൻ നവംബറിൽ വരാനിരിക്കുകയാണ്‌. കേരള പി.എസ്.സി നേരിട്ട് നടത്തുന്ന പരീക്ഷ നിരവധി ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന ഒന്നാണ്. ഇതിപ്പോൾ രണ്ടാമത്തെ നോട്ടിഫിക്കേഷൻ ആണ് വരുന്നത്; സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള ഇടങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികകളിലായി 44 ഒഴിവുകളാണ് കൂടുതലായി ഈ വർഷം കൂട്ടിച്ചേർത്തിരിക്കുന്നത്.

 

ഐ.എ.എസ് പോലെ തന്നെയാണ് കെ.എ.എസ് ന്റെയും പരീക്ഷാരീതി;പ്രിലിംസ്‌ ഉം മെയിൻസും ഉണ്ട്. കേരള ഹിസ്റ്ററി, ജോഗ്രഫി, കേരളാ ഇക്കോണമി, മലയാള ഭാഷ, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾ കൂടി കെ.എ.എസ്സിനു അധികമായി വരുന്നു എന്നതാണ് ആകെയുള്ള വ്യത്യാസം. പരീക്ഷ മൂന്ന് സ്ട്രീമുകളിലായാണ്  നടത്തപ്പെടുന്നത്. 2021 ഇൽ നടത്തിയ പരീക്ഷയിൽ ഏകദേശം 3 ലക്ഷത്തോളം ഉദ്യോഗാർഥികൾ പങ്കാളികളായിരുന്നു;അതിൽ 200 പേർ റാങ്ക് ലിസ്റ്റിൽ വന്നു.സിവിൽ സർവീസിന്റേതിന്  സമാനമായ ഇന്റർവ്യൂവും ഉണ്ടാകും കെ.എ.എസ് നു. മികച്ച രീതിയിലുള്ള കോച്ചിങ്ങും, ചിട്ടയായ പഠനവും ഉണ്ടെങ്കിൽ കെ.എ.എസ് എന്നത് ആർക്കും സ്വന്തമാക്കാനാവും.   

പഠിക്കാൻ ഏറ്റവും നല്ലൊരു കോച്ചിങ് സെന്റർ കണ്ടെത്തുകയെന്നത് പലരെയും കുഴപ്പിക്കുന്ന ചോദ്യമാണ് . കേരളത്തിൽ കെ.എ.എസ്സിന്  കോച്ചിങ് നൽകുന്ന സെന്ററുകൾ കുറവാണ്, അവയിൽ വെച്ച്  മികച്ചൊരു സ്ഥാപനമാണ് എൻലൈറ്റ് ഐ.എ.എസ് അക്കാദമി. ഇവിടെ സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്ക് മികച്ച പരിശീലനം ആണ് നൽകിവരുന്നത്. കഴിഞ്ഞ 7 വർഷത്തോളമായി എൻലൈറ്റ് അക്കാദമി സിവിൽ സർവീസ് കോച്ചിങ്ങിൽ സജീവമാണ്. 2021 ലെ കെ.എ.എസ് പരീക്ഷയിൽ മൂന്നു സ്ട്രീമുകളിലുമായി  54 റാങ്കുകൾ ഉണ്ടായിരുന്നു അക്കാദമിക്ക്.  

    





എൻലൈറ്റ് അക്കാദമിയിൽ പുതിയ കെ.എ.എസ് പ്രിലിംസ്‌ കം മെയിൻസ് (പി.സി.എം) ബാച്ച് സെപ്റ്റംബർ 20നു തുടങ്ങും. പ്രിലിംസ്‌ കം മെയിൻസ് പരിശീലനത്തോടൊപ്പം തന്നെ മോക്ക് ടെസ്റ്റുകളും എൻലൈറ്റിൽ നൽകുന്നുണ്ട്. ഇത് കൂടാതെ തന്നെ കേരളാ ഹിസ്റ്ററി, ജോഗ്രഫി, ഇക്കോണമി, മലയാള ഭാഷ, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾക്കായി പ്രത്യേക മൊഡ്യൂൾ ബാച്ചുകളും നടത്തപ്പെടും. എല്ലാ ദിവസവും ഓൺലൈൻ, റെക്കോഡഡ് ക്ലാസ്സുകളും ഓൺലൈൻ പരീക്ഷാ പരിശീലനവും എൻലൈറ്റിന്റെ പ്രത്യേകതയാണ്. യു.പി.എസ്.സി മാതൃകയിൽ തന്നെ നൽകിവരുന്ന കോച്ചിങ് പി.എസ്.സി  ഉദ്യോഗാർഥികൾക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.പതിനാറോളം വരുന്ന ടെസ്റ്റ് സീരീസ് പരീക്ഷയെക്കുറിച്ചുള്ള കൃത്യമായ ധാരണ ലഭിക്കാൻ ഉദ്യോഗാർത്ഥികളെ സഹായിക്കും. തീർച്ചയായും എൻലൈറ്റ് നിങ്ങൾക്കൊരു മികച്ച ഓപ്ഷൻ ആണ്, എൻലൈറ്റിൽ പഠിച്ചു നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകേകാൻ തയ്യാറായിക്കോളു…

 

 

 

Enlite IAS First Floor, Twinkle Plaza Panavila Jn After Bakery Jn Trivandrum

 

enliteias@gmail.com 7994058393 www.enliteias.com

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം