തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന അധ്യക്ഷന്‍ എംവി ഗോവിന്ദന്.
ബിജെപി വോട്ട് വാങ്ങിയാല്‍ മാത്രം ചാണ്ടി ഉമ്മന്‍ ജയിക്കും. പുതുപ്പള്ളിയില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ്സിലേക്ക് പോയി. ചാണ്ടി ഉമ്മന്‍ ജയിച്ചാല്‍ അത് ബിജെപി വോട്ടുകള്‍ വാങ്ങിയത് മൂലം ആയിരിക്കും. ബി ജെ പി വോട്ട് വാങ്ങിയാല്‍ മാത്രമാണ് ചാണ്ടി ഉമ്മന്‍ ജയിക്കാന്‍ കഴിയുക. ബി ജെ പി വോട്ട് യുഡിഎഫിന് ലഭിച്ചതായാണ് കണക്ക് കൂട്ടല്‍. അല്ലാത്ത പക്ഷം എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ ആണിക്കല്ലിളക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഗോവിന്ദന് മറുപടി നല്കി. സര്‍ക്കാരിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന വിധിയായിരിക്കും പുതുപ്പള്ളിയിലേതെന്ന് ഗോവിന്ദന് പറഞ്ഞു.
read more സേലത്ത് വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരൂണാന്ത്യം
ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 72.91 ശതമാനം പോളിംഗാണ് ഇത്തവണ പുതുപ്പള്ളിയില്‍ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും പോളിങ്ങുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനും ജയിക്ക് സി തോമസും ചില പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം