കോൺഗ്രസിന് ‘ഭാരത’ത്തോട് കടുത്ത വിദ്വേഷമുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ശർമ. തൻ്റെ ആശങ്ക സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ഭാരതത്തെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ എന്ന പേര് ബോധപൂർവ്വം തെരഞ്ഞെടുത്തതെന്നും ശർമ ആരോപിച്ചു
കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ ‘എക്സ്’ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് ഹിമന്ത ശർമയുടെ ആരോപണം. “അതായത് പ്രചരിക്കുന്ന വാർത്ത സത്യമാണ്. ഇപ്പോള്‍, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1 ല്‍ ഇങ്ങനെ വായിക്കാം: ‘ഇന്ത്യ എന്നായിരുന്ന ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’, എന്നാല്‍ ഇപ്പോള്‍ ഈ ‘യൂണിയന്‍ ഓഫ് സ്റ്റേറ്റ്’ പോലും ആക്രമണത്തിനിരയായിരിക്കുകയാണ്” – ഇതായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്.
പാശ്ചാത്യ ശക്തികൾ ജൂതനായ ആളെ പ്രസിഡന്റായി നിയമിച്ചു : പുട്ടിൻ
ജി20 അത്താഴ വിരുന്നിന് രാഷ്ട്രപതി ഭവനില്‍ നിന്നും അയച്ച ക്ഷണത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് എഴുതിയിരുന്നത് വിവാദമായിരുന്നു. രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായാണ് അഭ്യൂഹങ്ങള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം