കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജുവല്ലറി റീട്ടെയില്‍ ബ്രാന്‍ഡ് ആയ തനിഷ്ക് കാലാതീതമായ പാരമ്പര്യവും വിശിഷ്ടമായ കരകൗശലവും കോര്‍ത്തിണക്കിയ റിവാ എക്സ് തരുണ്‍ തഹിലിയാനി വിവാഹ ആഭരണ ശേഖരം അവതരിപ്പിച്ചു. തനിഷ്കിന്‍റെ പ്രത്യേക വെഡിങ് ഉപ ബ്രാന്‍ഡായ റിവായ്ക്കൊപ്പം പ്രമുഖ ഫാഷന്‍ ഡിസൈനറായ തരുണ്‍ തഹിലിയാനി സഹകരിക്കുമെന്നാണ് ബ്രാന്‍ഡ് പ്രഖ്യാപിച്ചത്. കാലാതീതമായ പാരമ്പര്യത്തിന്‍റേയും സംസ്ക്കാരത്തിന്‍റേയും സത്ത ഉള്‍ക്കൊണ്ടു കൊണ്ട് ഇന്നത്തെ വധുവിന്‍റെ താല്‍പര്യങ്ങള്‍ പ്രതിധ്വനിപ്പിച്ചു കൊണ്ടാണ് ഈ ശേഖരം രൂപകല്പന ചെയ്തിട്ടുള്ളത്.
പാരമ്പര്യത്തേയും ആധുനിക സംവേദനത്വത്തെയും സംയോജിപ്പിക്കുന്ന ആഭരണങ്ങളാണ് റിവാ എക്സ് തഹിലിയാനി ശേഖരത്തിലുള്ളത്. തരുണ്‍ തഹിലിയാനിയുടെ സിഗ്നേചര്‍ എംബ്രോയ്ഡറികളായ ചിക്കന്‍കരി, കാഷിഡ, സര്‍ദോസി, ഡയമണ്ട് എന്നിവയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ശേഖരം വധുവിന്‍റെ ചാരുതയെ പുനര്‍നിര്‍വചിക്കുന്നത്. വധുവിന്‍റെ വ്യക്തിത്വത്തെ ഉയര്‍ത്തിക്കാട്ടുന്നതാണ് ഇതിലെ ഓരോ ആഭരണങ്ങളും.സൗകര്യവും സ്റ്റൈലും ഒത്തു ചേരുന്ന റിവാ എക്സ് തരുണ്‍ തഹിലിയാനി ശേഖരം വിവാഹ വേളകള്‍ക്ക് തികച്ചും അനുയോജ്യമാണ്. ഈ ശേഖരം സംസ്കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങള്‍ അവതരിപ്പിക്കുന്നതിന് ഒപ്പം ഇന്നത്തെ വധുവിന്‍റെ മുന്‍ഗണനകളും പരിഗണിക്കുന്നു. റാവ, ഫിലിഗ്രീ, ചന്ദക്, ഇനാമല്‍ വര്‍ക്ക് തുടങ്ങിയ സവിശേഷമായ കരിഗാരി രീതികളും മികച്ച രൂപകല്‍പനകളും ഇവിടെ കൂടിച്ചേരുന്നു. കരിഗാരി സാങ്കേതികവിദ്യയുടെ സമ്പന്നമായ ഉറവിടം ഉയര്‍ത്തിക്കാട്ടുന്നതാണ് ഇതിന്‍റെ പാറ്റേണുകളും കരവിരുതും.
ഫാഷന്‍ ഡിസൈനര്‍ തരുണ്‍ തഹിലിയാനിയുമായുള്ള പങ്കാളിത്തം റിവാ ബൈ തനിഷ്ക് അഭിമാനത്തോടെ അവതരിപ്പിക്കുകയാണെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ജ്വല്ലറി ഡിവിഷന്‍ സിഇഒ അജോയ് ചൗള പറഞ്ഞു. ഈ ശേഖരം പാരമ്പര്യങ്ങളുടെ സത്ത മനോഹരമായി പകര്‍ത്തുന്നതിനൊപ്പം പുതുതലമുറ വധുക്കളുടെ വളരുന്ന അഭിരുചികളെ ഉള്‍ക്കൊള്ളുന്നവയുമാണ്. ഈ ആഭരണങ്ങള്‍ തഹിലിയാനിയുടെ ഐക്കണിക് എംബ്രോയിഡറികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നവയാണെന്നും തനിഷ്കിന്‍റെ കാലാതീതമായ ആഭരണ കരകൗശലവിദ്യ ഉപയോഗിച്ച് വധുവിന്‍റെ അഴകിനെ പുനര്‍നിര്‍വചിക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
കാലാതീതമായ കരവിരുതും ആധുനിക ചാരുതയും ഒത്തു ചേരുന്നതാണ് റിവാ എക്സ് തരുണ്‍ തഹിലിയാനി ശേഖരമെന്ന് ടൈറ്റന്‍ കമ്പനി ചീഫ് ഡിസൈന്‍ ഓഫിസര്‍ രേവതി കാന്ത് പറഞ്ഞു. തരുണ്‍ തഹിലിയാനിയുടെ ഐതിഹാസിക എംബ്രോയ്ഡറികളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഈ ശേഖരം അതിന്‍റെ എല്ലാ മഹത്വത്തേയും സമകാലീകമാക്കുകയാണ്. പുതുതലമുറ ഇന്ത്യന്‍ വധുവിനു വേണ്ടിയാണ് ഇതു രൂപകല്‍പന ചെയ്തിട്ടുള്ള തെന്നും രേവതി കാന്ത് പറഞ്ഞു.
read also…റേഷന്‍ വ്യാപാരികള്‍ സെപ്റ്റംബർ 11ന് കടകളടച്ച് പ്രതിഷേധിക്കും
വര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന രത്നങ്ങള്‍ പോലുള്ള എംബ്രോയ്ഡറിയാണ് തങ്ങള്‍ തയ്യാറാക്കിയതെന്ന് ഈ പങ്കാളിത്തത്തെ കുറിച്ചു സംസാരിക്കവെ തരുണ്‍ തഹിലിയാനി പറഞ്ഞു. അതുല്യമായ കരവിരുതിന്‍റേയും ചാഞ്ചാട്ടമില്ലാത്ത വിശ്വാസത്തിന്‍റേയും രാജ്യ വ്യാപകമായ സാന്നിധ്യത്തിന്‍റേയും പര്യായമായ റിവാ ബൈ തനിഷ്കുമായുള്ള സഹകരണം തനിക്കായി സ്വര്‍ഗത്തില്‍ തയ്യാറാക്കപ്പെട്ട ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം