ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ക്ഷണക്കത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം, ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതിൽ ചർച്ച നടക്കുന്നതിനിടെയാണു പുതിയ സംഭവവികാസം. സെപ്റ്റംബർ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിലാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഓദ്യോഗിക രേഖകളിൽ രാഷ്ട്രപതിയുടെ പേര് ഇതിനു മുൻപ് ഇത്തരത്തിൽ ഉപയോഗിച്ചിട്ടില്ല. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്
T 4759 – 🇮🇳 भारत माता की जय 🚩
— Amitabh Bachchan (@SrBachchan) September 5, 2023
ഈ വിവാദങ്ങൾക്കിടയിൽ, ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് ശ്രദ്ധേയമാവുന്നു. എക്സ് പ്ലാറ്റ്ഫോമിൽ ‘ഭാരത് മാതാ കീ ജയ്’ എന്നാണ് ബിഗ്ബി കുറിച്ചത്. പോസ്റ്റിൽ ഇന്ത്യൻ പതാകയും ഉൾപ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധിപ്പേർ രംഗത്തുവന്നു
null
അമിതാഭ് ബച്ചൻ ബിജെപിയിലേക്കു ചേരാൻ പോകുന്നതിന്റെ സൂചനയാണിതെന്നു ചിലർ പോസ്റ്റിനു താഴെ പ്രതികരിച്ചു. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ ജയാ ബച്ചൻ സമാജ് വാദി പാർട്ടിയുടെ എംപിയാണ്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ ഭാഗമാണ് സമാജ് വാദി പാർട്ടിയെന്നത് ശ്രദ്ധേയമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം