ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരായ ഹര്‍ജികളില്‍ വിധി പറയുന്നത് മാറ്റി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി വിധിപറയാൻ മാറ്റിയത്.
മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, സഫര്‍ ഷാ, ദുഷ്യന്ത് ദേവ് തുടങ്ങിയവരുടെ പുനപരിശോധന വാദമാണ് ഇന്ന് കോടതി പരിഗണിച്ചത്.
അനുച്ഛേദം 370 റദ്ദാക്കിയതിനെതിരായ ഹർജികളിഷ 16 ദിവസം നീണ്ട വാദം കേള്‍ക്കലിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് കൗളിന്റെ അവസാന പ്രവൃത്തിദിനം ഡിസംബര്‍ 24ന് ആയതിനാലും ഡിസംബര്‍ 18ന് സുപ്രീം കോടതിയുടെ ശീതകാല അവധി ആരംഭിക്കുന്നതിനാലും വിധി ഡിസംബര്‍ 15നകം പ്രതീക്ഷിക്കാമെന്നാണ് ബാര്‍ ആൻഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം