പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു.
ജി 20 ഉച്ചകോടിക്കുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയത്
ആർ എസ് എസിന്റെയും ബിജെപിയുടെയും ഹിന്ദുത്വ അജണ്ടയുടെ ഭാഗമായുള്ള നീക്കമായിട്ടാണ് പെരുമാറ്റൽ ചടങ്ങിനെ രാഷ്ട്രീയ സാമൂഹിക നിരീക്ഷകർ ഉൾപ്പെടെയുള്ളവർ വിലയിരുത്തുന്നത്.
അതിന് തക്കതായ കാരണമുണ്ട്, ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആർ എസ് എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പ്രസംഗത്തിൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അതുകൊണ്ടുതന്നെ ഭാരതം എന്നുവിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിറകെ ഇത്തരം ഒരു നീക്കം ഔദ്യോഗികമായി തന്നെ പുറത്തുവന്നു എന്ന് മാത്രം. സെപ്റ്റംബർ 18ന് ചേരാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യയുടെ പേരുമാറ്റാനുള്ള ബിൽ അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
Also Read : ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാന്‍ നീക്കം; ബിൽ അവതരിപ്പിക്കും
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം