കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ സുരക്ഷാ കോൺഫറൻസായ കൊക്കൂണിന്റെ പതിനാറാം എഡിഷന് ഇനി 28 ദിവസം മാത്രം ബാക്കി നിൽക്കെ ലോക നെറുകയിൽ എത്തിയ ഇന്ത്യയുടെ ബഹിരാകാശത്തെ സൈബർ സുരക്ഷ വരെ ചർച്ചയാകും.ഇത്തവണത്തെ കോൺഫറൻസിൽ മുഖ്യ പ്രാഭാഷകനായി എത്തുന്നവരിൽ പ്രമുഖനാണ് ഐ.എസ്.ആർ.ഒ ചെയർമാർ എസ് സോമനാഥ്, ചന്ദ്രയാനും, ആദിത്യ എൽ 1 ഉൾപ്പെടെയുളള ബഹിരാകാശ രംഗത്തെ രാജ്യം കൈവരിച്ച നേട്ടവും, ഇവയ്ക്കുള്ള സൈബർ സുരക്ഷയ്ക്ക് വേണ്ട പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം കോൺഫറൻസിൽ സംസാരിക്കും.
രാജ്യത്തെ വളരെ പ്രത്യേക സാങ്കേതിക ഇന്റലിജൻസ് ശേഖരണ ഏജൻസിയായ നാഷണൽ ടെക്നിക്കൽ റിസർച്ച് ചെയർമാൻ അരുൺകുമാർ സിൻഹ ഐപിഎസും മുഖ്യപ്രഭാഷകനായി പങ്കെടുക്കും. റിമോട്ട് സെൻസിംഗ്, SIGINT , ഡാറ്റ ശേഖരണവും പ്രോസസ്സിംഗും, സൈബർ സുരക്ഷ, ജിയോസ്‌പേഷ്യൽ വിവര ശേഖരണം , ക്രിപ്‌റ്റോളജി, സ്ട്രാറ്റജിക് ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, സ്ട്രാറ്റജിക് മോണിറ്ററിംഗ് എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം വിഷയങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ഏജൻസിയാണ് എൻടിആർഒ. ഇന്ത്യൻ സായുധ സേനയുടേതുൾപ്പെടെ വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ സാങ്കേതിക വിഭാഗങ്ങളുടെ പ്രവർത്തനത്തെ ഏജൻസി ബാധിക്കില്ലെങ്കിലും, ആന്തരികവും ബാഹ്യവുമായ സുരക്ഷയെ സംബന്ധിച്ച് മറ്റ് ഏജൻസികൾക്ക് സാങ്കേതിക ഇന്റലിജൻസ് നൽകുന്നതിനുള്ള ഒരു സൂപ്പർ ഫീഡർ ഏജൻസിയാണ് ഇതിന്റെ പ്രവർത്തനം. രാജ്യത്തെ സുരക്ഷയ്ക്ക് വേണ്ടി ഇത്രയേറെ പ്രധാന്യം നൽകുന്ന ഏജൻസിയുടെ സുരക്ഷ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയാകും.
read also….സനാതനധർമ്മ വിരുദ്ധ പ്രസ്താവന: കോൺഗ്രസിൻ്റെ നിലപാട് മ്ലേച്ചം: കെ.സുരേന്ദ്രൻ
രാജ്യത്തെ പ്രതിരോധ മേഖലയിലെ സുരക്ഷയും ഏറ്റവും പ്രധാനമാണ്. കൊക്കൂണിന്റെ മുൻ എഡിഷനുകളിൽ പോലും അതിന് വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നു. അതിന്റെ തുടർച്ചയെന്നവെണ്ണമാണ് ഇത്തവണത്തെ മറ്റൊരു മുഖ്യപ്രഭാഷകനായി നാഷണൽ സൈബർ സെക്യൂരിറ്റി കോ ഓഡിനേറ്റർ ലെഫ്. ജനറൽ എം.യു നായരെ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധ രംഗത്തെ സൈബർ സുരക്ഷയുടെ പ്രധാന്യത്തെക്കുറിച്ചും അദ്ദേഹം സംവദിക്കും. സൈബർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും, സൈബർ സുരക്ഷ അനിവാര്യമായ ബാങ്കിംഗ്, ആശുപത്രി ഉൾപ്പെടെയുള്ളമേഖലയിൽ ജോലി ചെയ്യുന്നവർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രയോജനകമാകുന്നതാണ് രണ്ട് ദിവസത്തെ വർക്ക് ഷോപ്പും, 2 ദിവസത്തെ കോൺഫൻസും. കോൺഫൻസിനെക്കുറിച്ച് കൂടുതൽ അറിയുവാനും, രജിസ്ട്രേഷനും വേണ്ടി https://india.c0c0n.org/2023/home സന്ദർശിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം