കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (നീല മുത്തൂറ്റ്) സുപ്രധാന കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് തങ്ങളുടെ സെക്യേര്‍ഡ്, റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ 16-ാമത് പതിപ്പ് പ്രഖ്യാപിച്ചു. 1100 കോടി രൂപയുടെ ഷെല്‍ഫ് പരിധിയില്‍ നിന്നുള്ള 400 കോടി രൂപ സമാഹരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
Read also…പ്രകൃതി അധിഷ്ഠിത പദ്ധതികള്‍ക്കായി ആമസോണ്‍ 15 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും
100 കോടി രൂപയുടേതാണ് ആദ്യ ഇഷ്യു. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൂടി കൈവശം വെക്കാനുള്ള അവകാശവുമുണ്ട്. 1000 രൂപ മുഖവിലയുള്ള ഇഷ്യു സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ചു. സെപ്റ്റംബര്‍ 14 വരെ ഇതു തുടരും. ഡയറക്ടര്‍ ബോര്‍ഡിന്‍റേയോ ഇതിനായി കമ്പനി രൂപീകരിക്കുന്ന കമ്മിറ്റിയുടേയോ അംഗീകാരത്തോടെ ആവശ്യമായ അനുമതികളോടെ സെബി എന്‍സിഎസ് റെഗുലേഷന്‍റെ 33എ റെഗുലേഷന്‍ പ്രകാരം ഇതു നേരത്തെ അവസാനിപ്പിക്കാനും സാധിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം