ഗുവാഹത്തി: അസമിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ നാലു യുവാക്കൾ പിടിയിൽ. ദിബ്രുഗഢ് ടൗണിൽനിന്നുള്ള 17നും 21നും ഇടയിൽ പ്രായമുള്ള നാലുപേരാണു പിടിയിലായത്.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബാനിപൂർ ധേകേരി ഗാവ് എന്ന സ്ഥലത്തുവച്ചാണു കൂട്ടബലാത്സംഗം നടന്നത്. തിങ്കളാഴ്ച രാവിലെയോടെ പ്രതികളെ പിടികൂടുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണു ബാനിപുർ മേഖലയിലെ ഒരു വീട്ടിൽ പെൺകുട്ടിയുടെ മൃതദേഹം തൂങ്ങിയനിലയിൽ കണ്ടെത്തിയെന്നു പൊലീസിനു വിവരം കിട്ടുന്നത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അസം മെഡിക്കൽ കോളജിലേക്കു മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















