ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘നദികളില്‍ സുന്ദരി യമുന’.ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്.’നദികളില്‍ സുന്ദരി യമുന’ സെപ്തംബര്‍ 15ന് തിയറ്ററുകളിലേക്ക്.
സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
read more : ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദ സാധ്യത: കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരും
ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.മനു മഞ്ജിത്ത്,ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ഷമീര്‍ രാധാകൃഷ്ണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജീവ് ചന്തിരൂര്‍,കല-അജയന്‍ മങ്ങാട്,മേക്കപ്പ് – ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ – സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – പ്രിജിന്‍ ജെസി, പ്രോജക്ട് ഡിസൈന്‍ – അനിമാഷ്, വിജേഷ് വിശ്വം,ഫിനാന്‍സ് കണ്‍ട്രോളര്‍ – അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ – മെഹമൂദ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് – പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, സ്റ്റില്‍സ്-സന്തോഷ് പട്ടാമ്പി,പരസ്യക്കല- യെല്ലോടൂത്ത്, പി ആര്‍ ഒ- എ എസ് ദിനേശ്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിനു ശേഷമുള്ള ഒ.ടി.ടി റൈറ്റ്‌സ് പ്രമുഖ ഒ.ടി.ടി. കമ്പനിയായ ഒഞ ഛഠഠയാണ് സ്വന്തമാക്കിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA