തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് കൂടി നടക്കും. അർഹതയുള്ള എല്ലാവർക്കും കിറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യവകുപ്പിന്റെ പുതിയ നടപടി. ഇതുവരെ കിറ്റ് വാങ്ങാത്ത മഞ്ഞക്കാർഡ് ഉടമകൾക്ക് ഇന്ന് കൂടി റേഷൻ കടയിലെത്തി കൈപ്പറ്റാവുന്നതാണ്. ഇത്തവണ മഞ്ഞക്കാർഡ് ഉടമകൾക്കായി 5.87 ലക്ഷം കിറ്റാണ് അനുവദിച്ചിരുന്നത്.
read more : ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദ സാധ്യത: കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരും
ഓണത്തിന് ശേഷം വെള്ളി, ശനി ദിവസങ്ങളിലും കിറ്റ് വിതരണം നടന്നിരുന്നു. ഈ രണ്ട് ദിവസങ്ങളിലായി 50,216 കിറ്റുകളാണ് വിതരണം ചെയ്തത്. നിലവിൽ, 5,46,394 കിറ്റുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 24 മുതലാണ് സംസ്ഥാനത്ത് കിറ്റ് വിതരണം ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ വിതരണം മന്ദഗതിയിൽ ആയിരുന്നെങ്കിലും, ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ കിറ്റ് വിതരണം ദ്രുതഗതിയിൽ നടത്തിയിരുന്നു. ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് കിറ്റുകൾ വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ പ്രത്യേക വിഭാഗങ്ങളിലേക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA