കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ നാല് പ്രതികൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. സിആർപിസി 41എ പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാക്കാനാണ് നോട്ടീസ്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും.
രണ്ടാം പ്രതി കോട്ടയം മാതാ ഹോസ്പിറ്റലിലെ ഡോ ഹസ്‌ന, മെഡിക്കൽ കോളജിലെ നേഴ്‌സ് എം രഹന, കെജി മഞ്ജു എന്നിവർക്ക് പൊലീസ് നോട്ടിസ് നൽകി. ഒന്നാം പ്രതി ഡോ സികെ രമേശന് മഞ്ചേരി മെഡിക്കൽ കോളജിൽ പോയി നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഏഴ് ദിവസത്തിനകം മെഡിക്കൽ കോളജ് എസിപിക്ക് മുൻപാകെ ഹാജരാക്കാനാണ് നിര്‍ദേശം.
പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. സർക്കാർ ജീവനക്കാരായതിനാൽ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി ആവശ്യപ്പെട്ട് സർക്കാരിന് അന്വേഷണ സംഘം അപേക്ഷ നൽകാൻ തയ്യാറെടുക്കുകയാണ് അന്വേൺഷണ സംഘം.
read more ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും: സംസ്ഥാനത്ത് മഴ കനക്കും
2017 നവംബര്‍ 30നാണ് ഹര്‍ഷിനയുടെ പ്രസവശസ്ത്രക്രിയ നടന്നത്. ഈ സഗമയത്ത് ഗൈനക്കോളജി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായിരുന്നു ഡോക്ടര്‍ രമേശന്‍. ഡോ ഷഹനാ ജൂനിയര്‍ റസിഡന്‍റുമായിരുന്നു. ഹർഷിനയുടെ കേസിൽ മെഡിക്കൽ നെഗ്‌ലിജൻസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA