ഇന്ത്യന്‍ വാഹന വിപണിയില്‍ തകര്‍പ്പന്‍ വില്‍പ്പനയുമായി ഹ്യുണ്ടായ്. ഓഗസ്റ്റ് മാസത്തില്‍ വന്‍ വിപണി വിഹിതമാണ് ഹ്യുണ്ടായ് സ്വന്തമാക്കിയത്. ഓഗസ്റ്റില്‍ മാത്രം 71,435 യൂണിറ്റ് വാഹനങ്ങളുടെ വില്‍പ്പന നടത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. മൊത്തം വില്‍പ്പനയില്‍ 53,830 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും, 17,605 യൂണിറ്റുകളുടെ കയറ്റുമതിയുമാണ് നടന്നിട്ടുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ 14.82 ശതമാനം അധിക വില്‍പ്പന നേടാന്‍ ഹ്യുണ്ടായ്ക്ക് സാധിച്ചിട്ടുണ്ട്.
also read.. ആഘോഷമാക്കി ഐസിസി ‘ബുധനാഴ്ച ഫിയസ്റ്റ’
2022 ഓഗസ്റ്റില്‍ 62,210 യൂണിറ്റ് വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിച്ചത്. ഇതില്‍ 49,510 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും, 12,700 യൂണിറ്റുകളുടെ കയറ്റുമതിയുമാണ് നടന്നിട്ടുള്ളത്. ഈ വര്‍ഷം ആഭ്യന്തര വില്‍പ്പനയില്‍ 8.72 ശതമാനത്തിന്റെയും, കയറ്റുമതിയില്‍ 38.62 ശതമാനത്തിന്റെയും വര്‍ദ്ധനവാണ് ഹ്യുണ്ടായ് രേഖപ്പെടുത്തിയത്. ഇത്തവണ എസ്യുവികള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. വില്‍പ്പനയില്‍ 60 ശതമാനവും എസ്യുവികളാണ്.
കൂടാതെ, ഹ്യുണ്ടായ് അടുത്തിടെ അവതരിപ്പിച്ച എക്സ്റ്ററിന് ചുരുങ്ങിയ കാലയളവിനുള്ളില്‍ വന്‍ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതിനകം എക്സ്റ്ററിന് മാത്രം 65,000 ബുക്കിംഗുകളാണ് നടന്നിട്ടുള്ളത്. ഇത്തവണ കേരളത്തില്‍ ഓണം വിപണി ലക്ഷ്യമിട്ട് നിരവധി ഓഫറുകളും മറ്റും ഹ്യുണ്ടായ് വാഗ്ദാനം ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA