പ്രഭാസ് നായകനാക്കുന്ന പാന്‍ ഇന്ത്യ ചിത്രമാണ് ‘സലാര്‍’.കെജിഎഫ് ചാപ്റ്റര്‍ 2 ന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ‘സലാര്‍’. ‘സലാര്‍’ വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷയിലുമാണ് പ്രഭാസ്. ഇപ്പോഴിതാ ‘സലാറി’ന്റെ പുതിയൊരു അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
പ്രഭാസ് നായകനാകുന്ന ‘സലാറിന്റെ’ റിലീസ് പ്രഖ്യാപിച്ചിരുന്നത് സെപ്തംബര്‍ 28ന് ആയിരുന്നു. ചിത്രത്തിന്റെ പ്രമോഷനുകള്‍ വിദേശ രാജ്യങ്ങളിലടക്കം തുടങ്ങിയെങ്കിലും റിലീസ് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രശാന്ത് നീല്‍ ഒരുക്കുന്ന ‘സലാര്‍ നവംബറില്‍ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രഭാസ് നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമായിട്ടായിരിക്കും എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
also read.. പ്രമേഹം നിയന്ത്രിക്കാൻ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ…
സിനിമയില്‍ പ്രഭാസിനൊപ്പം മലയാളി സൂപ്പര്‍ താരം പൃഥ്വിരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ശ്രുതി ഹാസന്‍ ചിത്രത്തില്‍ നായികയാകുന്നു. ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് ‘സലാര്‍’ നിര്‍മിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA