പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതോടെ വോട്ടർമാരല്ലാത്ത രാഷ്ട്രീയകക്ഷി പ്രവർത്തകർ മണ്ഡലം വിടണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം. വൈകിട്ട് ആറിനുശേഷം പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയിൽ നിന്നു വിട്ടുപോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി.
ഇതുറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിനും ജില്ലാ പോലീസ് മേധാവിക്കും നിർദേശം നൽകി. വോട്ടെടുപ്പ് അവസാനിക്കുന്നതിനു 48 മണിക്കൂർ മുമ്പ് പരസ്യപ്രചാരണം നിയന്ത്രിക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 126-ാം വകുപ്പ് പ്രകാരവും തെരഞ്ഞെടുപ്പു കമ്മിഷന്റെ നിലവിലുള്ള നിർദേശങ്ങൾ പ്രകാരവുമാണ് നടപടി.
പാമ്പാടിയില്‍ നടന്ന കൊട്ടിക്കലാശത്തിന് ആവേശം പകരാന്‍ എല്ലാ പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കളും എംഎല്‍എമാരും അടക്കമുള്ളവര്‍ എത്തിയിരുന്നു. സ്ഥാനാര്‍ഥികളെല്ലാം മണ്ഡല പര്യടനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം