സുനീഷിന്റെ സർജറിക്ക് ആവശ്യമായ വലിയ തുകയുടെ വളരെ ചെറിയ ഒരു ഭാഗം മാത്രമേ ഇതുവരെ സ്വരൂപിക്കാൻ അവർക്ക് കഴിഞ്ഞിട്ടുള്ളൂ… ഈ അവസ്ഥയിൽ സാമ്പത്തികമായി വലിയ തുകകൾ കൊടുത്ത് സഹായിക്കാൻ കഴിയുന്നവർ നമ്മുടെ കൂടെയില്ല എന്നറിയാം. എന്നാലും നമുക്ക് ചെയ്യാവുന്ന ചില ചെറിയ കാര്യങ്ങൾ….
നമ്മുടെയൊക്കെ കോൺടാക്ട് ലിസ്റ്റിലുള്ള നമുക്ക് റിക്വസ്റ്റ് ചെയ്യാൻ കഴിയാവുന്ന കുറച്ചുപേരെ എങ്കിലും നേരിൽ ബന്ധപ്പെട്ട് ഈ കാര്യം അവതരിപ്പിച്ചാൽ അവരിൽ നിന്ന് കിട്ടുന്ന ചെറിയ തുകകൾ ആണെങ്കിൽ പോലും, നമ്മൾ എല്ലാവരും ആ രീതിയിലും കൂടി ഒന്ന് ശ്രമിച്ചാൽ നല്ലതാണ് എന്ന് തോന്നുന്നു. നമ്മുടെ വൈകുന്നേരങ്ങളിലെ ഒരു അരമണിക്കൂർ ഇതിനായി മാറ്റിവച്ചാൽ… ആവശ്യമായ തുകയുടെ ഒരു ചെറിയ ഭാഗമെങ്കിലും ആ ശ്രമം കൊണ്ട് സ്വരൂപിക്കാൻ കഴിഞ്ഞാൽ, അത്രയെങ്കിലും ആയി.
അതുപോലെ സോഷ്യൽ മീഡിയയിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ള ആരെങ്കിലും നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ അവരോടും ഈ കാര്യം പ്രത്യേകം പറയുക.
ഇതൊക്കെ നമുക്ക് ചെയ്യാൻ പറ്റുന്ന ചെറിയ കാര്യങ്ങളാണ്. നമുക്കാണെങ്കിലും ഒരു സഹായം ആവശ്യമുള്ള സമയത്ത് നമ്മൾ അത് ചോദിക്കുന്നത് നമുക്ക് ചോദിക്കാൻ സ്വാതന്ത്ര്യമുള്ളിടത്ത് മാത്രമാണ്. മഞ്ജു നമ്മളോട് സഹായം ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതിനർത്ഥം മഞ്ജു നമ്മളെ ആ സ്ഥാനത്ത് കാണുന്നു എന്നാണ്.
മഞ്ജുവിനെക്കുറിച്ച് നമുക്ക് എല്ലാവർക്കും തീർച്ചയായും അഭിമാനിക്കാം…. നമ്മളിൽ എത്ര പേർക്ക് ഇങ്ങനെ കട്ടക്ക് കൂടെ നിൽക്കാൻ കഴിയുന്ന ഒരാളാവാൻ കഴിയും, എന്ന് മാത്രം ചിന്തിച്ചാൽ മതി.
പറഞ്ഞു പറഞ്ഞു കൂടുതലായോ എന്നറിയില്ല…
ചുരുക്കി പറഞ്ഞാൽ മഞ്ജുവിന്റെ കരങ്ങൾക്ക് ശക്തി പകരേണ്ടതും മനസ്സിന് ധൈര്യം കൊടുക്കേണ്ടതും നമ്മളാണ്…. നമ്മൾ കൂടിയാണ്….
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA