പന്തളം: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ പൊലീസിന്റെ ബസ് മനഃപൂർവം തന്റെ കാറിൽ ഇടിപ്പിച്ചെന്ന ബി ജെ പി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ പരാതിയിൽ കേസെടുക്കാതെ പൊലീസ്.
read more :ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സമിതി; അധീർ രഞ്ജൻ ചൗധരി പിന്മാറി
കൃഷ്ണകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നിലവിൽ കേസെടുത്തിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും എസ്എച്ച്ഒ ടിഡി പ്രജീഷ് പറഞ്ഞു. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പുതുപ്പള്ളിയിലേക്ക് പോകുമ്പോൾ എംസി റോഡിൽ പന്തളം ജംഗ്ഷന് തൊട്ടടുത്തുവച്ചായിരുന്നു സംഭവം ഉണ്ടായത്.
ബസിന് കടന്നുപോകാൽ ആവശ്യത്തിലേറെ സ്ഥലമുണ്ടായിരുന്നിട്ടും തന്റെ കാറാണെന്ന് വ്യക്തമായതോടെ പൊലീസുകാർ മനഃപൂർവം ഇടിപ്പിക്കുകയായിരുന്നു എന്നാണ് കൃഷ്ണകുമാർ ആരോപിക്കുന്നത്. അപകടത്തിനുശേഷം വാനിലുണ്ടായിരുന്ന പൊലീസുകാർ അസഭ്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA