കോട്ടയം: പുതുപ്പള്ളിയിൽ ഇന്ന് പ്രചാരണം കൊട്ടിക്കയറി പരസ്യപ്രചാരണത്തിന് കൊടിയിറങ്ങും. രാവിലെ വിവിധ പഞ്ചായത്തുകളിൽ ഗൃഹസന്ദർശനങ്ങളും സൗഹൃദ സന്ദർശനങ്ങളും നടത്തുന്ന ജെയ്ക് സി തോമസിന്റെ റോഡ് ഷോ 12 മണിക്ക് വാകത്താനത്ത് നിന്നും ആരംഭിക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വിവിധ മന്ത്രിമാരും മണ്ഡലത്തിൽ ഉണ്ടാകും.
യുഡിഎഫിന്റെ ബൈക്ക് റാലി വിവിധ പഞ്ചായത്തുകളിലൂടെ കടന്ന് പാമ്പാടിയിലെത്തും. കൂരോപ്പടയിൽ ശശി തരൂരിന്റെ റോഡ് ഷോ ഉണ്ടാകും. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന്റെ വാഹനപര്യടനം രാവിലെ 10 മണിക്ക് തുടങ്ങും. എല്ലാ സ്ഥാനാർത്ഥികളുടെയും പ്രചാരണം പാമ്പാടിയിൽ എത്തിയശേഷമായിരിക്കും കലാശക്കൊട്ട്.
read more :ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സമിതി; അധീർ രഞ്ജൻ ചൗധരി പിന്മാറി
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനായുള്ള പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ മുതൽ ആരംഭിക്കും. കോട്ടയം ബസേലിയസ് കോളജിലാണ് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്നത്. പോളിങ് ചുമതലയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ രാവിലെ ഏഴു മണി മുതൽ എത്തിച്ചേരണമെന്ന് ജില്ലാ കലക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA