പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്കിടയിൽ പളളിയോടങ്ങൾ മറിഞ്ഞ് അപകടമുണ്ടായി നാലുപേരെ കാണാതായിരുന്നു. മൂന്ന് പള്ളിയോടങ്ങളാണ് മറിഞ്ഞത്. സ്റ്റാർട്ടിങ്ങ് പോയിന്റിൽ വെച്ച് ഒരു പള്ളിയോടം മറിഞ്ഞ് നാലു പേരെ കാണാതാവുകയും ചെയ്തു.
അനന്തു, ഉല്ലാസ്, വൈഷ്ണവ്, അരുൺ എന്നിവരെയാണ് കാണാതായതെന്നാണ് തുഴച്ചിലുകാർ അറിയിച്ചത്. എന്നാൽ, ഇവർ ഒഴുക്കിൽപ്പെട്ടെങ്കിലും സുരക്ഷിതരായി നീന്തി മറുകരയിൽ എത്തിച്ചേർന്നു.
read more : സംസ്ഥാനത്ത് മഴ കനക്കുന്നു: 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം
ബി ബാച്ചിലെ ഹീറ്റ്സ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് മറ്റൊരു പള്ളിയോടം മറിഞ്ഞ് അപകടം ഉണ്ടായത്. മൂന്നാമത്തെ ഹീറ്റ്സിൽ മത്സരിച്ചിരുന്ന പള്ളിയോടങ്ങളിൽ ഒന്നാണ് മറിഞ്ഞത്.
തുടർന്ന്, ഈ വളളത്തിലുളളവരെ രക്ഷാ ബോട്ടുകളിലേക്ക് മാറ്റി. എ ബാച്ച് പളളിയോടങ്ങളുടെ സെമി ഫൈനലിലാണ് മറ്റൊരു പള്ളിയോടം മറിഞ്ഞ് അപകടമുണ്ടായത്. മാലക്കര പള്ളിയോടമാണ് മറിഞ്ഞത്.
നാട്ടുകാരും പള്ളിയോടെ സേവാ സംഘത്തിന്റെ ബോട്ടിൽ ഉണ്ടായിരുന്നവരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ആർക്കും അപകടം ഉണ്ടായിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA