ജയ്പൂർ: രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിൽ ഒരു സ്ത്രീയെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് പരസ്യമായി മർദിക്കുകയും വസ്ത്രം അഴിപ്പിച്ച് റോഡിലൂടെ നടത്തിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി.
വീഡിയോ വൈറലായതോടെ പോലീസ് യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തു. പ്രതാപ്ഗഡിലെ നിചാൽ കോട്ട ഗ്രാമത്തിലാണ് സംഭവം. ഭർത്താവും ബന്ധുക്കളും ചേർന്നാണ് ക്രൂരത കാട്ടിയത്.
read more സൂര്യനെ ഉന്നമിട്ട് ഇന്ത്യ; ആദിത്യ എല്-1 വിക്ഷേപണം ഇന്ന്
യുവതി മറ്റൊരാൾക്കൊപ്പം കഴിഞ്ഞുവെന്നാരോപിച്ചായിരുന്നു പീഡനം. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. എന്നാൽ, ഇവർ മറ്റൊരാളോടൊപ്പം കഴിഞ്ഞു എന്നാരോപിച്ചാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ഇവരെ മർദ്ദിച്ച് റോഡിലൂടെ നഗ്നയാക്കി നടത്തിയത്. യുവതിയെ ക്രൂരമായി മർദ്ദിക്കുന്നതും വീഡിയോയിലെ ദൃശ്യങ്ങളിൽ നിന്നും കാണാം.
കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു. പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. അന്വേഷണത്തിനായി പോലീസിനെ ആറ് സംഘങ്ങളായി തിരിച്ചിട്ടുണ്ട്. പരിഷ്കൃത സമൂഹത്തിൽ ഇത്തരം കുറ്റവാളികൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം എക്സിൽ എഴുതി. പ്രതികളെ ഉടൻ പിടികൂടി അതിവേഗ കോടതിയിൽ വിചാരണ നടത്തി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം തുടരുകയാണ്. പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം