ചെന്നൈ: ചാന്ദ്രദൗത്യ വിജയത്തിനുശേഷം സൂര്യനെ ലക്ഷ്യമിട്ട് ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ “ആദിത്യ എല്‍-1” വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് രാവിലെ 11.50-ന് ആദിത്യ എല്‍-1നെയും വഹിച്ച് പി.എസ്.എല്‍.വി- സി 57 റോക്കറ്റ് കുതിച്ചുയരും. ലാഗ്രാഞ്ച് പോയിന്റ്-1 ആണ് ലക്ഷ്യം.
ആദിത്യയുടെ കൗണ്ട്‌ഡൗണ്‍ ആരംഭിച്ചതായി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു. 23 മണിക്കൂര്‍ 40 മിനിട്ട് നീളുന്ന കൗണ്ട്‌ഡൗണ്‍ ഇന്നലെ ഉച്ചയ്‌ക്ക് 12.10-നാണ് ആരംഭിച്ചത്. സൂര്യനെക്കുറിച്ചുള്ള പഠനമാണ് ആദിത്യ എല്‍-1 ലക്ഷ്യമിടുന്നത്. 125 ദിവസംകൊണ്ട് ആദിത്യ ലാഗ്രാഞ്ച് പോയിന്റ് 1-ല്‍ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍-നാലിനെക്കുറിച്ച് ഇതുവരെ അന്തിമതീരുമായിട്ടില്ല.
ആദിത്യയ്‌ക്കു ശേഷം ഗഗന്‍യാന്‍ ആണ് അടുത്ത ദൗത്യം. ഒക്‌ടോബര്‍ ആദ്യവാരം ഗഗന്‍യാന്‍ വിക്ഷേപിക്കുമെന്നും എസ്. സോമനാഥ് അറിയിച്ചു.
15 ലക്ഷം കിലോമീറ്ററാകും ആദിത്യ പേടകം സഞ്ചരിക്കുക. ഭൂമിയില്‍നിന്നു സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റര്‍ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എല്‍-1 സഞ്ചരിക്കുക. വിക്ഷേപണത്തിന് ശേഷം, ലാഗ്രാഞ്ച് പോയിന്റ് 1 (എല്‍ 1)ല്‍ എത്താന്‍ 125 ദിവസമെടുക്കും. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിക്കായി നാസ ഇവിടെയാണ് ഭ്രമണപഥമൊരുക്കിയത്. ഗുരുത്വാകര്‍ഷണബലം സന്തുലിതമായതിനാല്‍ ഇവിടെ പേടകത്തിന് നിലനില്‍ക്കാന്‍ കുറഞ്ഞ ഇന്ധനം മതിയാകും.
read more ‘ഉമ്മന്‍ചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണം’: എ കെ ആന്റണി
സൂര്യന്റെ അന്തരീക്ഷത്തെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനമാണ് ആദിത്യ ലക്ഷ്യമിടുന്നത്. സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതുമൂലമുള്ള റേഡിയേഷന്റെ പ്രവര്‍ത്തനവും അത് ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്‌ഥയിലുമുണ്ടാക്കുന്ന സ്വാധീനവും ആദിത്യ പഠനവിധേയമാക്കും. കൊറോണല്‍ താപനം, കൊറോണല്‍ മാസ് ഇജക്ഷന്‍, ബഹിരാകാശ കാലാവസ്‌ഥ തുടങ്ങിയ കാര്യങ്ങളും ആദിത്യ നിരീക്ഷിക്കും.
സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശത്തെ കാലാവസ്‌ഥ എന്നിവ നിരീക്ഷിക്കുന്നതിനൊപ്പം സൂര്യന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ മനസിലാക്കാനും സൗരയൂഥത്തെ കുറിച്ച് സുപ്രധാനവിവരങ്ങള്‍ ലഭ്യമാക്കാനും ആദിത്യയ്‌ക്കു കഴിയുമെന്നാണ് ഐ.എസ്.ആര്‍.ഒയുടെ പ്രതീക്ഷ.
ചന്ദ്രയാന്‍-3 ദൗത്യത്തിന് 600 കോടി രൂപയായിരുന്നു ചെലവ്.
ആദിത്യ എല്‍-1ന് 378 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണഗ്രാഫ് (വി.ഇ.എല്‍.സി.), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (എസ്.യു.ഐ.ടി.), സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്‌ട്രോമീറ്റര്‍, ഹൈ എനര്‍ജി എല്‍-1 ഓര്‍ബിറ്റിങ് എക്‌സ്‌റേ സ്‌പെക്‌ട്രോമീറ്റര്‍, ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്‌പെരിമെന്റ്, പ്ലാസ്‌മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ, മാഗ്‌നെറ്റോമീറ്റര്‍ എന്നിങ്ങനെ ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8