ബോൺ/കൊച്ചി : കൊച്ചി ആസ്ഥാനമായ ഗ്രീൻസ്‌റ്റോം ഫൗണ്ടേഷൻ നടത്തി വരുന്ന ആഗോള ഫോട്ടോഗ്രാഫി മത്സരത്തിന് അന്താരാഷ്ട്ര അംഗീകാരം. ഗ്രീൻസ്‌റ്റോം ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ 15ാമത് പതിപ്പിനായി ജർമനിയിലെ ബോൺ ആസ്ഥാനമായ യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ റ്റു കോന്പാറ്റ് ഡെസെർട്ടിഫിക്കേഷന്റെ (UNCCD) ഭാഗമായ ജി 20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവ് കോ-ഓർഡിനേഷൻ ഓഫീസും ഗ്രീൻസ്‌റ്റോം ഫൗണ്ടേഷനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
മരുഭൂമിയായിത്തീർന്ന ഭൂഭാഗങ്ങളെ തിരിച്ചുപിടിക്കുന്നതിനുള്ള ജി20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവിന്റെ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് UNCCD ഇപ്പോൾ ഈ ആഗോള ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന്റെ ഭാഗമാകുന്നത്.നിശബ്ദദൃശ്യങ്ങളിലൂടെ അതിശക്തമായി കഥകൾ പറഞ്ഞ് പരിസ്ഥിതി സംരക്ഷണത്തിനായി വലിയ പ്രചോദനം സൃഷ്ടിക്കുന്നതിൽ ലോകമെമ്പാടും നിന്നുള്ള ഫോട്ടോഗ്രാഫർമാരുടെ ചാതുര്യവും കലാവൈഭവവും ഉപയോഗപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ 15 വർഷത്തിനിടെ വളർന്നു വന്ന ആഗോള പ്ലാറ്റ്‌ഫോമാണ് ഗ്രീൻസ്‌റ്റോം ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ.ഫെസ്റ്റിവലിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന ചരിത്രപരമായ ഈ അന്താരാഷ്ട്ര പങ്കാളിത്തവും വർധിച്ചു വരുന്ന ജനപങ്കാളിത്തവും പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുതിനും തങ്ങൾ അധിവസിക്കുന്ന ഭൂമിയുമായുള്ള പൊക്കിൾക്കൊടി ബന്ധം ഓർമ്മിപ്പിക്കുതിനും ലോകമെന്പാടുമുള്ളവർക്ക് പ്രചോദനമാകും.
ഇത്തവണത്തെ ഗ്രീൻസ്‌റ്റോം ഫോട്ടോഗ്രഫി ഫെസ്റ്റിവൽ 2023 സെപ്തംബർ 1 മുതൽ 2024 ഏപ്രിൽ 22 വരെയാണ് നടക്കുക. നേച്ചർ ഫോട്ടോഗ്രാഫി രംഗത്തെ ലോകത്തിലെതന്നെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 30000 യുഎസ് ഡോളർ (25 ലക്ഷം രൂപ) ആണ് ഇത്തവണത്തെ മത്സരത്തിന്റെ സവിശേഷത.മനോഹരമായ പ്രകൃതിദൃശ്യങ്ങൾ (ബ്യൂട്ടിഫുൾ ലാൻഡ്‌സ്‌കേപ്‌സ്) ആണ് ഇത്തവണത്തെ മത്സരത്തിന്റെ ഇതിവൃത്തം. നമുക്കു ചുറ്റുമുള്ള ഭൂഭാഗങ്ങളുടെ സൗന്ദര്യത്തിന്റെ ആഘോഷവും പരിസ്ഥിതി പുനസ്ഥാപനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മത്സരത്തിന്റെ പോർട്ടലായ www.greenstorm.green സൈറ്റിലൂടെ 2023 സെപ്തംബർ 1 മുതൽ 30 വരെ എൻട്രികൾ സമർപ്പിക്കാം.
നമുക്കു ചുറ്റുമുള്ള ഭൂഭാഗങ്ങളുടെ മനോഹാരിതയിൽ ഊന്നുന്പോൾ പ്രകൃതിയും മനുഷ്യരും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്നും പ്രകൃതി സംരക്ഷണത്തിനും പുനസ്ഥാപനത്തിനും നമ്മൾ എങ്ങനെ ഉത്തരവാദികളായിരിക്കുന്നുവെന്നും ബോധ്യമാകുമെന്നതാണ് ഈ ഇതിവൃത്തത്തിന്റെ പ്രസക്തിയെന്ന് ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവ് കോ-ഓർഡിനേഷൻ ഓഫീസ് ഡയറക്ടർ ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു.2040 ഓടെ ഭൂനശീകരണം (ലാൻഡ് ഡിഗ്രെഡേഷൻ) 50% കണ്ട് കുറയ്ക്കാനാണ് ജി20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവ് ലക്ഷ്യമിടുന്നത്. സൗദി അറേബ്യയുടെ പ്രസിഡൻസിക്കു കീഴിൽ 2020 ലാണ് ജി – 20 രാജ്യങ്ങളുടെ നേതാക്കൾ ഈ ഇനീഷ്യേറ്റീവിന് തുടക്കമിട്ടത്.
Read also…സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഗ്രീൻസ്‌റ്റോം ഫൗണ്ടേഷൻ നടത്തി വരുന്ന ആഗോള ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന്റെ ഈ പതിപ്പിൽ ജി – 20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവുമായി സഹകരിക്കാൻ കഴിയുന്നതിൽ ആഹ്ലാദമുണ്ടെന്ന് ഗ്രീൻസ്‌റ്റോം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ദിലീപ് നാരായണൻ പറഞ്ഞു.‘ഈ പങ്കാളിത്തം ഭൂമിയുടേയും പ്രകൃതിയുടേയും സംരക്ഷണത്തിലുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കരുതുന്നു; ഇത് ഞങ്ങളുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നു. സങ്കീർണ്ണമായ പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ബോധവത്ക്കരണത്തിലൂടെ പരിഹാരം നേടുന്നതിന് ദൃശ്യങ്ങളിലൂടെ കഥ പറയുന്നതിന്റെ ശക്തി നിർണ്ണായകമാണെന്നാണ് കഴിഞ്ഞ 15 വർഷങ്ങളിലൂടെ ഞങ്ങൾ മനസ്സിലാക്കിയത്’, അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ പ്രായക്കാർ, പ്രൊഫഷനലുകൾ, അമേച്വർ ഫോട്ടോഗ്രാഫർമാർ, വിദ്യാർത്ഥികൾ എന്നിവരെ ഉൾക്കൊളളിക്കുന്നതിനായി ഈ വർഷം ഫെസ്റ്റിവലിൽ രണ്ട് വിഭാഗങ്ങളുണ്ടാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം