പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനു ലഭിക്കാൻ പോകുന്ന ഭൂരിപക്ഷം കണ്ട് ഉമ്മന്‍ചാണ്ടിയെ അപമാനിച്ചവര്‍ ഞെട്ടി വിറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ യുഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
അവരുടെ സ്ഥാനാര്‍ത്ഥിയുടെ കനത്ത തോല്‍വിയിലൂടെ വേണം മറുപടി നല്‍കാനെന്നും ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ അദ്ദേഹം മരിച്ചതിന് ശേഷവും വെറുതെ വിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയുടെ വേർപാട് അതുപോലൊരു അനുഭവം ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടുണ്ടോയെന്നു അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതൽ പുതുപ്പള്ളി പള്ളിവരെ നടന്ന വിലാപയാത്ര, അതുപോലൊരു വിലാപ യാത്ര തന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. എത്രയോ മഹാന്മാരായ രാഷ്ട്രീയ നേതാക്കൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. മറ്റു മഹാത്മരുണ്ടായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ വിലാപ യാത്രയിൽ പങ്കെടുത്തവർ എല്ലാം കോൺഗ്രസ് പ്രവർത്തകരാണോ?, എല്ലാം യുഡിഎഫുകാരാണോ?. വിലാപയാത്രയിൽ പങ്കെടുത്തവരെല്ലാം സാധാരണ മനുഷ്യരാണ്, അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയിലുണ്ടായ എല്ലാ വികസനവും ഉമ്മന്‍ചാണ്ടി ഉണ്ടാക്കിയതാണ്. ഉമ്മന്‍ചാണ്ടി അഗ്‌നിശുദ്ധി വരുത്തിയാണ് മരിച്ചത്. ഇന്ത്യയില്‍ ഒരു നേതാവിനും ലഭിക്കാത്ത അന്ത്യയാത്രയാണ് ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയത്. ജാതിയും മതവും ഉള്‍പ്പെടെ എല്ലാ അതിര്‍വരമ്ബുകള്‍ക്കും അപ്പുറം ജനകീയനായായ ഉമ്മന്‍ചാണ്ടിയെ സി.പി.എം അനാവശ്യമായി വേട്ടയാടിയത് പുതുപ്പള്ളി ഒരുകാലത്തും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം