തിരുവനന്തപുരം:യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ പോലും ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലന്ന് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജയ്ക്ക് ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് ഒന്നാമത്തെ ചര്‍ച്ചയെന്നും എം.എം മണി ചൂണ്ടിക്കാട്ടി.
ഇത്രയുംനാള്‍ ഇവിടെ ജനപ്രതിനിധിയായി തുടര്‍ന്ന മുന്‍ മുഖ്യമന്ത്രിയും, എം എല്‍ എയും, പ്രതിപക്ഷ നേതാവും എല്ലാമായിരുന്നു ഉമ്മന്‍ ചാണ്ടി വികസന രംഗത്ത് ഈ മണ്ഡലത്തെ അവഗണിക്കുകയായിരുന്നു എന്ന കുറ്റപ്പെടുത്തലും അദ്ദേഹം നടത്തി. അതിവിടുത്തെ മുഖ്യ പ്രശ്‌നമാണ്. കാരണം കോട്ടയം ജില്ലയുടെ ഹൃദയ ഭാഗമായതുകൊണ്ട് തന്നെ അതൊരു വലിയ വിഷയമാണ്. മാത്രവുമല്ല കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷ ജനാതിപത്യ മുന്നണിക്ക് അനുകൂലവുമാണ്. അതുകൊണ്ട് തന്നെ തികഞ്ഞ ആത്മവിശ്വാസവും പ്രതീക്ഷയുമാണ് ഇടതുപക്ഷം ജയിക്കുമെന്നതിലുള്ളതെന്നും സി.പി.എം നേതാവ് വ്യക്തമാക്കി.
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
യു ഡി എഫിന്റെ സ്ഥാനാര്ഥിയെന്ന നിലയില്‍ ചാണ്ടി ഉമ്മാന്റെ പ്രവര്‍ത്തനത്തെ ജനങ്ങള്‍ വിലയിരുത്തും. അദ്ദേഹം ഒരു ചെറുപ്പക്കാരന്‍ ആണ്. പൊതുരംഗത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, പൊതുരംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകളുടെ അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ ജനങ്ങള്‍ തന്നെ വിലയിരുത്തട്ടെ. മാധ്യമങ്ങളും മഹാഭൂരിപക്ഷവും എന്നും ഇടതുപക്ഷത്തിന് എതിരാണ്.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം