ഇന്ത്യ മുന്നണിയുടെ മുംബൈ യോഗത്തിൽ നിർണായക തീരുമാനങ്ങളെടുത്തതായി റിപ്പോർട്ട്. ലോക്സഭാ തെരരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം, സംയുക്ത ഏകോപന സമിതി, പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിന്റെ പ്രതിപക്ഷ നയം എന്നിവ സംബന്ധിച്ച് യോഗത്തിൽ തീരുമാനിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുസംന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്ന് തന്നെ മുന്നണി നേതാക്കൾ അറിയിക്കുമെന്നാണ് റിപ്പോർട്ട്.
പുരോഗമനപരവും ക്ഷേമാധിഷ്ഠിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യക്കായി മുന്നണി ഒറ്റക്കെട്ടാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്തു.
Also Read : രാജ്യത്തെ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിലയും കുറച്ചു; വിലക്കുറവ് പ്രാബല്യത്തിലായി
‘ബി.ജി.പി ഭരണകൂടം കാര്യങ്ങൽ എത്രതന്നെ വഴിതിരിച്ചുവിട്ടാലും ഇന്ത്യയിലെ പൗരന്മാർ ഇനി വഞ്ചിക്കപ്പെടില്ല. 140 കോടി ഇന്ത്യക്കാർ ഒരു മാറ്റം കൊണ്ടുവരാൻ തീരുമാനിച്ച സമയമാണിത്. ഈ സ്വേച്ഛാധിപത്യ ഗവൺമെന്റിന്റെ അന്ത്യത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു,’ ഖാർഗെ ട്വീറ്റ് ചെയ്തു.
चंद्रयान-3 की सफलता से प्रफुल्लित INDIA दलों ने पूरे ISRO परिवार को उनकी उपलब्धियों के लिए बधाई देने का प्रस्ताव पारित किया। पूरा देश गौरवान्वित है।
साथ ही कल आदित्य-एल1 के लॉन्च के लिए अपनी शुभकामनाएं भी दीं। pic.twitter.com/rpLXn2sN8n
— Congress (@INCIndia) September 1, 2023
ഐ.എസ്.ആർ.ഒയുടെ കഴിവുകൾ കെട്ടിപ്പടുക്കാനും വികസിപ്പിക്കാനും ആറ് പതിറ്റാണ്ടുകളെടുത്തു. പൂർവികരുടെ പരുശ്രമങ്ങളും രാജ്യത്തിന്റെ അഭിമാനകരമാക്കിയ മികച്ച നേട്ടങ്ങൾക്കായി ഒരുപാട് സഹായിച്ചിട്ടുണ്ട്. ആദിത്യ-എൽ1 ന്റെ വിക്ഷേപണത്തിനായി ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോകത്തെ ത്രസിപ്പിച്ചിരിക്കുകയാണ് ചന്ദ്രയാൻ-3.
ഐ.എസ്.ആർ.ഒയുടെ അസാധാരണമായ നേട്ടങ്ങൾ നമ്മുടെ സമൂഹത്തിൽ
ശാസ്ത്രമനോഭാവം ശക്തിപ്പെടുത്തും. അത് നമ്മുടെ യുവാക്കൾക്ക് ശാസ്ത്രീയ പ്രയത്ന മേഖലകളിൽ മികവ് പുലർത്താനുള്ള പ്രചോദനം നൽകും. നമുക്ക് ശാസ്ത്ര മനോഭാവമുള്ള രാജ്യം കെട്ടിപ്പടുക്കാം. ഐ.എസ്.ആർ.ഒക്കും നമ്മുടെ ശാസ്ത്രജ്ഞർക്കുമൊപ്പമാണ് ഞങ്ങൾ,’ ഇന്ത്യ മുന്നണി പ്രസ്താവനയിൽ പറഞ്ഞു. കൺവീനറാക്കണമെന്ന കോൺഗ്രസ് ആവശ്യത്തെ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ മറ്റ് പാർട്ടികൾ എതിർത്തില്ലെന്നാണ് റിപ്പോർട്ടുകൾ. 28 പാർട്ടികളിൽനിന്ന് 63 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.