ഡൽഹി: ഇന്ത്യയുടെ ആദ്യത്തെ സൂര്യപര്യവേഷണ ദൗത്യമായ ആദിത്യ എൽ 1 നാളെ കുതിച്ചുയരും. പി.എസ്.എൽ.വി എക്സ്- 57 എന്ന പേടകമാണ് സൂര്യനെ ലക്ഷ്യമാക്കി കുതിച്ചുയരുക. നിലവിൽ, വിക്ഷേപണത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്.
റോക്കറ്റും സാറ്റലൈറ്റും സജ്ജമായതിനാൽ ഇന്ന് മുതൽ കൗണ്ട് ഡൗൺ ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും നാളെ രാവിലെ 11:50-നാണ് ആദിത്യ എൽ 1 വിക്ഷേപിക്കുക.
Read also: സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഭൂമിയുടെ 800 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിൽ ആദിത്യയെ എത്തിക്കുന്നതാണ്. അവിടെ നിന്ന് സൂര്യന് നേരെ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാജിയൻ പോയിന്റ് ലക്ഷ്യമാക്കി ആദിത്യ സ്വയം പ്രയാണം ആരംഭിക്കും. 1500 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. ഏകദേശം 4 മാസത്തോളം യാത്ര ചെയ്ത് ഈ വർഷം ഡിസംബറിലോ, അടുത്ത വർഷം ജനുവരിയിലോ ആദിത്യ ലക്ഷ്യസ്ഥാനത്ത് എത്തുന്നതാണ്.
ലെഗ്രാജിയൻ പോയിന്റിന്റെ ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിലാണ് ആദിത്യ എത്തേണ്ടത്. അവിടെ നിന്നാണ് സൂര്യനെ വലം വയ്ക്കുക. സൂര്യനെ നിരീക്ഷിക്കാൻ 7 ഉപകരണങ്ങളാണ് ആദിത്യയിൽ ഘടിപ്പിച്ചിരിക്കുന്നത്. ആദിത്യ ഒരിക്കലും ഭൂമിയുടെയോ ചന്ദ്രന്റെയോ നിഴലിലേക്ക് വരാത്തതിനാൽ, വർഷം മുഴുവൻ രാപ്പകലില്ലാതെ സൂര്യനെ നിരീക്ഷിക്കാൻ കഴിയുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8