തിരുവനന്തപുരം:സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലും മുഖ്യമന്ത്രിയുടെ യാത്രയ്ക്കും പൊലീസിനുമായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍.ടെണ്ടര്‍ ലഭിച്ച ചിപ്സണ്‍ ഏവിയേഷനുമായുള്ള തര്‍ക്കം തീര്‍ന്നതിനാല്‍ അടുത്തയാഴ്ച അന്തിമ കരാര്‍ ഒപ്പുവയ്ക്കും. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍.
അതേസമയം, ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ചെലവ് ചുരുക്കാന്‍ അടിക്കടി ഉപദേശിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും പറയുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
Read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
സര്‍ക്കാരിന് ദൈനംദിന ചെലവുകള്‍ക്കുള്ള പണം പോലും കണ്ടെത്താനാവുന്നില്ല. ഈ സാഹചര്യത്തിലും മാസം 80 ലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുകയാണ്. അഞ്ച് ലക്ഷം രൂപയുടെ ചെക്കുകള്‍ പോലും ട്രഷറിയില്‍ മാറ്റാനാകാത്ത അവസ്ഥയാണ്. അപ്പോഴാണ് മുഖ്യമന്ത്രിക്ക് 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം മുടക്കി ഹെലികോപ്റ്റര്‍ കൊണ്ടുവരുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.ഒന്നാം പിണറായി സര്‍ക്കാര്‍ പവൻഹാൻസ് കമ്ബനിയില്‍ നിന്ന് 22 കോടിക്ക് ഹെലികോപ്റ്റര്‍ വാടക്കെടുത്തിരുന്നു. എന്നാല്‍ സംസ്ഥാനത്തിന് ഒരു ഉപയോഗവും ഉണ്ടായിരുന്നില്ല എന്ന് ആരോപണം ഉയരുകയും വിഷയം വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം