ഡബ്ലിന്‍: ഗാര്‍ഡായില്‍ ചേരുന്നതിനുള്ള നിലവിലെ ഉയര്‍ന്ന പ്രായപരിധി കാര്യമായ തോതില്‍ ഉയര്‍ത്തിയേക്കുമെന്ന് സൂചനകള്‍.
also read.. ഡ്രോണ്‍ ആക്രമണത്തില്‍ നാല് റഷ്യന്‍ വിമാനങ്ങള്‍ കത്തിനശിച്ചു
35 വയസ്സാണ് ഗാര്‍ഡായില്‍ ചേരുന്നതിനുള്ള നിലവിലുള്ള ഉയര്‍ന്ന പ്രായപരിധി. പുതിയ പ്രായപരിധി 45 നും 50 നും ഇടയിലായിരിക്കുമെന്ന് കരുതപ്പെടുന്നു,പട്രോളിംഗിനും സ്റ്റേഷന് ആവശ്യങ്ങള്‍ക്കുമായി സ്ഥിരം ഉദ്യോഗസ്ഥരെ ആവശ്യപ്പെടുന്നതിനൊപ്പം, വിവിധ സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലും സേനയ്ക്ക് അധിക ഉദ്യോഗസ്ഥരെ ആവശ്യമുണ്ട്.
പ്രായപരിധി സംബന്ധിച്ച അന്തിമ തീരുമാനം ആഴ്ച്ചകള്‍ക്കുള്ളില്‍ പ്രതീക്ഷിക്കുന്നതായി ഗാര്‍ഡ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഏതാനം മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന അടുത്ത റിക്രൂട്ട്മെന്റ് കാമ്പെയ്നിന് മുമ്പായി പുതിയ പ്രായപരിധി പ്രാബല്യത്തില്‍ വരുമെന്നാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ആവശ്യമായ ഫിസിക്കല്‍ ഫിറ്റ്നസ് ലെവലില്‍ മാറ്റമുണ്ടാകില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം