തിരുവനന്തപുരം: ഓണക്കാലത്ത് മദ്യ വില്‍പനയില്‍ റെക്കോര്‍ഡിട്ട് ബിവ്‌റേജസ് കോര്‍പറേഷന്‍. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി 757 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്തെ വിവിധ ബെവ്കോകളില്‍ നിന്നും വിറ്റഴിച്ചത്.
കഴിഞ്ഞ വര്‍ഷം 700 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ‘ജവാന്‍’ ബ്രാന്‍ഡാണ് ഇത്തവണയും ഏറ്റവും കൂടുതല്‍ വിറ്റഴഞ്ഞത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ ജവാന്‍ വിറ്റെന്നാണ് കണക്ക്.
ഇത്തവണയും ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഉത്രാടദിനത്തില്‍ സംസ്ഥാനത്ത് ബെവ്‌കോ വഴി 116 കോടിയുടെ മദ്യം വിറ്റു. ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്.
1.01 കോടി രൂപയ്ക്കു മദ്യവില്‍പ്പന നടന്ന കൊല്ലം ആശ്രാമം പോര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ചങ്ങനാശ്ശേരിയില്‍ 95 ലക്ഷത്തിന്റെ മദ്യം വിറ്റു. അവിട്ടം ദിനമായ ബുധനാഴ്ച 91 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8