സൂപ്പർതാരം രജനീകാന്തിന്റെ ബാബ ജി ഗുഹയിലേക്കുള്ള യാത്രയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ജയിലറിന്റെ റിലീസിന് മുൻപായാണ് ഹിമാലയ യാത്ര നടത്തിയത്. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു താരത്തിന്റെ യാത്ര.
കാടും മലയും താണ്ടിയാണ് താരം ബാബാ ജി ഗുഹയിൽ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രദേശത്തെ അധികാരികൾക്കുമൊപ്പമാണ് താരം യാത്ര നടത്തിയത്. കാറിൽ പുറപ്പെട്ട താരം വഴിയിൽ നിന്ന് ഒരു ചായ കുടിച്ച ശേഷമാണ് നടത്തം ആരംഭിച്ചത്. ഒരു മണിക്കൂറോളം എടുത്താണ് താരം ഗുഹയിലെത്തിയത്. ഒരു ഊന്നു വടിയും കയ്യിൽ പിടിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്റെ സഹായത്തിൽ നടക്കുന്ന രജനീകാന്തിനെയാണ് വിഡിയോയിൽ കാണുന്നത്.
Read also: സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
രജനീകാന്തിനൊപ്പം യാത്ര ചെയ്ത യുവാവാണ് തന്റെ യൂട്യൂബ് വിഡിയോയിലൂടെ യാത്ര വിശേഷങ്ങൾ പങ്കുവച്ചത്. ബാബാ ജി ഗുഹയിൽ എത്തിയതിനു ശേഷം രജനീകാന്ത് അവിടെ ധ്യാനത്തിൽ ഇരുന്നു. അവിടെയെല്ലാം ചുറ്റ് കണ്ട് ചിത്രങ്ങൾ പകർത്തിയാണ് താരം മടങ്ങിയത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. രജനീകാന്തിന്റെ സിംപ്ലിസിറ്റിയെ പ്രശംസിച്ചുകൊണ്ടാണ് കമന്റുകൾ.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ സൂപ്പർഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മുത്തുവേല് പാണ്ഡ്യന് എന്ന കഥാപാത്രമാണ് രജനികാന്ത് എത്തിയത്. വിനായകന്റെ വില്ലൻ വേഷവും ശ്രദ്ധേയമായി. 300 കോടിയും കടന്നു കുതിക്കുകയാണ് ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8