കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ കുടുംബതര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസിയ്ക്ക് കുത്തേറ്റു. ബാലുശ്ശേരി തഞ്ചാലക്കുന്നില്‍ സുനില്‍ കുമാറിനാണ് വയറിന് കുത്തേറ്റത്.ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. കെ.എസ്.ആര്.ടി.സി. ജീവനക്കാരന് ജയേഷ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ സുനില്‍ കുമാറിനെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് ബാലുശ്ശേരി കുറിങ്ങോട്ടിടത്ത് താമസിക്കുന്ന ജയേഷിന്റെ വീട്ടില്‍ ചില പ്രശ്നങ്ങള്‍ നടക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസി സുനില്‍ കുമാര്‍ അങ്ങോട്ടെത്തുകയും പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ പ്രകോപിതനായ ജയേഷ് താന്‍ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് സുനില്‍ കുമാറിന്റെ വയറ്റില്‍ കുത്തുകയായിരുന്നു.
Read also: സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
കുത്തേറ്റ് സുനില്‍ കുമാര്‍ വീണുകിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുനില്‍ കുമാറിന്റെ പരുക്കുകള്‍ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന സൂചന. സുനില്‍ കുമാര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം