കൊല്ലം: പെട്രോള്‍ പമ്പില്‍ മദ്യപസംഘം പരസ്പരം ഏറ്റുമുട്ടി. ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. ദര്‍പ്പക്കാട് സ്വദേശി സെയ്ദലി(ബിജു-39)യാണ് മരിച്ചത്. കൊല്ലം ചിതറിയിലെ പെട്രോള്‍ പമ്പിലാണ് സംഭവം നടന്നത്. മദ്യപിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന കടയ്ക്കല്‍ സ്വദേശികളായ ഷാജഹാനെയും നിഹാസിനെയും പുറത്തിറക്കിയ ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഷാന്‍, ഷെഫിന് എന്നിവരെ പോലീസ് ഏനാത്ത് നിന്ന് പിടികൂടി. സംഘം മദ്യ ലഹരിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു.
വൈകിട്ട് അഞ്ചരയ്ക്കാണ് കാറില്‍ സെയ്ദലിയും മറ്റ് നാലു പേരും കാറില്‍ ചിതറയിലെ പെട്രോള്‍ പമ്പില്‍ എത്തിയത്. ഇന്ധനം നിറച്ച ശേഷം കാറില്‍ കയറിയ ഇവര്‍ തമ്മില്‍ പെട്രോള്‍ അടിച്ച തുകയെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. കൂട്ടത്തില്‍ ഒരാള്‍ സെയ്ദലിയെ കാറില്‍ നിന്നും വലിച്ചിറക്കി ഇന്റര്‍ലോക്ക് തറയോട് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
Read also: സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ബോധരഹിതനായ സൈദലിയെ ഉടന്‍തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇട്ടിവ കോട്ടുക്കലില്‍ മൊബൈല്‍ഷോപ്പ് നടത്തുകയാണ് ബൈജു. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ജാസ്മി. മക്കള്‍: സുല്‍ത്താന ഫാത്തിമ, ഫര്ഹാന് അലി, സര്‍ഹാന്‍ അലി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8