രാവിലെ ബ്രേക്ക് ഫാസ്റ്റായി ബ്രെഡും ചായയും അല്ലെങ്കിൽ ചായക്കൊപ്പം ബിസ്കറ്റ് കഴിക്കുന്നവരാണ് കൂടുതൽ പേരും. ഈ ശീലം ശരീരത്തിന്റെ ആരോഗ്യത്തിനു അത്ര നല്ലതല്ലെന്ന് റിപ്പോർട്ട്.
ബ്രേക്ക്ഫാസ്റ്റായി പലരും ബ്രഡ് തിരഞ്ഞെടുക്കാറുണ്ട്. കൂടുതൽ പേരും കഴിക്കുന്നത് വൈറ്റ് ബ്രഡ് ആണ്. എന്നാൽ, ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. റിഫൈൻഡ് കാര്‍ബോഹൈഡ്രേറ്റിനാല്‍ സമ്പന്നമാണ് വൈറ്റ് ബ്രഡ്. ഇത് പതിവാക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല.
അതുപോലെ തന്നെയാണ് ചായയും ബിസ്കറ്റും. രാവിലെ തന്നെ ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്ന ബിസ്കറ്റ് കഴിക്കുന്നതും ശീലവും അത്ര നല്ലതല്ല. റിഫൈൻഡ് കാര്‍ബിന്റെ സ്രോതസായ ബിസ്കറ്റ് വെറുംവയറ്റില്‍ പതിവായി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
Read also: സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
സോസേജ്, സലാമി, ബേക്കണ്‍ തുടങ്ങി ഉയര്‍ന്ന അളവില്‍ ഉപ്പും കൊഴുപ്പുമെല്ലാം അടങ്ങിയ ഭക്ഷണങ്ങളും വെറുംവയറ്റില്‍ ഇവ കഴിക്കുന്നത് പതിവാക്കുന്നത് ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പാക്കറ്റില്‍ വരുന്ന കോണ്‍ഫ്ളേക്സ് പോലുള്ള സാധനങ്ങള്‍ പരസ്യങ്ങൾ കണ്ടു രാവിലെ ബ്രേക്ക്ഫാസ്റ്റായി പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ, ഈ ഉത്പന്നങ്ങളില്‍ അനാവശ്യമായ കൊഴുപ്പോ ഷുഗറോ അടങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ ഇവ പതിവാക്കുന്നതും അനാരോഗ്യത്തിന് കാരണമാകും.
പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്തതാണ്. രാവിലെ കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ എനർജിയ്ക്ക് കൂടി ആവശ്യമായവയാണ്. മുട്ട, ഓട്ട്സ്, പനീര്‍, നേന്ത്രപ്പഴം, നട്ട്സ് എന്നിവ ബ്രേക്ക്ഫാസ്റ്റായി കഴിക്കാവുന്ന ആരോഗ്യകരമായ വിഭവങ്ങളാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8