മനുഷ്യൻ ചന്ദ്രനിനിറങ്ങിയിട്ടും ഇപ്പോഴും ഇന്ത്യയിൽ ദളിതന് ക്ഷേത്രത്തിൽ പ്രവേശനമില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിലുണ്ടായ ദുരഭിമാനക്കൊലകളിൽ ആശങ്ക രേഖപ്പെടുത്തി എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.
ദുരഭിമാനക്കൊല പോലുള്ള സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ചു ശക്തമായ നടപടി സ്വീകരിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു. ജാതിവ്യവസ്ഥയുടെ മോശം ചിന്താഗതിയാണ് ഇത്തരം സംഭവങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്നും കർണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദളിത് യുവാവുമായി പ്രണയത്തിലായതിനെ തുടർന്ന് ഓഗസ്റ്റ് 25ന് കോലാറിലെ തൊട്ട്ലിയിൽ 19കാരിയെ പിതാവ് കൊലപ്പെടുത്തിയിരുന്നു. ഈ വർഷം ജൂണിൽ ബംഗാർപേട്ടിലും ദളിത് യുവാവുമായി പ്രണയത്തിലായ പേരിൽ ഇരുപതുകാരിയെ അച്ഛൻ വധിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളുടെയും മാധ്യമവാർത്തളും തന്റെ പ്രതികരണത്തിനൊപ്പം സിദ്ധരാമയ്യ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, സംസ്ഥാനത്തിന്റെ രണ്ട് ഭാഗങ്ങളിൽ നടന്ന ദുരഭിമാനക്കൊലകളുടെ വാർത്തകൾ ഹൃദയഭേദകമായിരുന്നു. നമ്മുടെ സമൂഹത്തിൽ ഇപ്പോഴുമുള്ള ജാതി വ്യവസ്ഥയുടെയും സാമൂഹിക മാനദണ്ഡങ്ങളുടെയും മോശം മാനസികാവസ്ഥയാണ് ഇത്തരം സംഭവങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നത്
ಮರ್ಯಾದೆಗೇಡು ಹತ್ಯೆಗಳನ್ನು ಮಾಡುವಂತಹ ಮನಸ್ಥಿತಿಯನ್ನು ಸೃಷ್ಟಿಸಿರುವ ಜಾತಿಗ್ರಸ್ತ ಸಮಾಜದಲ್ಲಿ ಪರಿವರ್ತನೆ, ಜಾಗೃತಿಯನ್ನು ಮೂಡಿಸುವುದು ಅತ್ಯವಶ್ಯಕವಾಗಿದೆ. ಮನುಷ್ಯ ಚಂದ್ರನ ಮೇಲೆ ಕಾಲಿರಿಸಿದ್ದರೂ ದಲಿತರಿಗೆ ದೇವಸ್ಥಾನಗಳಲ್ಲಿ, ಮನೆಗಳಲ್ಲಿ ಕಾಲಿರಿಸಲು ಅವಕಾಶವನ್ನು ನೀಡದಂತಹ ಆಚರಣೆ, ಸಂಪ್ರದಾಯಗಳು ನಮ್ಮಲ್ಲಿವೆ.
“ಜಾತಿ ಸಂರಚನೆಯ… pic.twitter.com/PTK52sAEad— CM of Karnataka (@CMofKarnataka) August 29, 2023
ദുരഭിമാനക്കൊല പോലുള്ള കേസുകളിൽ സംസ്ഥാന സർക്കാർ കർശനമായ
നിയമനടപടി സ്വീകരിക്കും. കേസന്വേഷണത്തിൽ വീഴ്ചയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്ക
ജാതിചിന്തവെച്ചുപുലർത്തുന്ന സമൂഹത്തിന് മാറ്റവും തിരിച്ചറിവുമുണ്ടാകണം. മനുഷ്യ ചന്ദ്രനിൽ കാലുകുത്തിയിട്ടും ദളിതരായ മനുഷ്യരെ ക്ഷേത്രത്തിലും വീടുകളിലും കാലുകുത്താൻ അനുവദിക്കാത്ത ആചാരങ്ങളും പാരമ്പര്യവുമുണ്ട് നമുക്ക്. ജാതിഘടനയുടെ നിയന്ത്രണങ്ങളെ മറികടക്കാനുള്ള വഴി യുക്തിവിചാരവും മനുഷ്യത്വവുമാണ്.
ബോധവത്ക്കരണമാണ് അതിനുള്ള ആയുധം. ജാതിച്ചങ്ങലയിൽനിന്ന് സമൂഹത്തെ മോചിപ്പിക്കാൻ വേണ്ടി പരിശ്രമിച്ച സാമൂഹിക പരിഷ്കർത്താക്കളുടെ അഭിലാഷങ്ങൾക്കു വ്യാപകമായ പ്രചാരണം നൽകേണ്ട സമയമാണിത്. ഇതിനായി സർക്കാർ നിർമാണാത്മകമായ പരിപാടികൾ ആരംഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം