കോട്ടയം: കോട്ടയം നീണ്ടൂര്‍ ഓണംതുരുത്തില്‍ യുവാക്കള്‍ തമ്മിലുള്ള സംഘട്ടനത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. നീണ്ടൂര്‍ സ്വദേശി അശ്വിന് (23) ആണ് മരിച്ചത്. അശ്വിനൊപ്പമുണ്ടായിരുന്ന അനന്തുവിനു സംഘട്ടനത്തില്‍ പരുക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയാണ് ഓണംതുരുത്ത് കവലയില്‍ യുവാക്കളുടെ സംഘം ഏറ്റുമുട്ടിയത്.
മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചതെന്നാണു പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ അശ്വിനെയും അനന്തുവിനെയും ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയെങ്കിലും അശ്വിന് വഴിമധ്യേ മരിച്ചു.
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
അനന്തു ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.പ്രതികളെ സംബന്ധിച്ചുള്ള സൂചനകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണു വിവരം. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.