കൊല്ലം: ഓണ ദിനങ്ങളില്‍ വില്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 26 ലിറ്റര്‍ ഇന്ത്യൻ നിര്‍മ്മിത വിദേശമദ്യവുമായി സ്ത്രീ പിടിയില്‍.കൊല്ലം, കുറവൻ പാലം ശാന്തിനഗര്‍ 62 എം.എസ് രാജ്ഭവനില്‍ താമസിക്കുന്ന ജയ(49) യാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഓണക്കാലത്ത് വിദേശമദ്യ വില്പന ശാലകള്‍ക്ക് അവധിയുള്ള ദിവസം വിൽപ്പനയ്ക്കായി മദ്യം സൂക്ഷിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് സംഘം ഇവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി പിടികൂടുകയായിരുന്നു.
Read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടര്‍ ഒ.രാജുവിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ഇൻസ്പെക്ടര്‍ (ഗ്രേഡ്) വിനോദ് ശിവറാം, പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് കുമാര്‍, ശിഹാബുദീൻ, പ്രിവന്റീവ് ഓഫീസര്‍മാരായ (ഗ്രേഡ്) വിഷ്ണുരാജ്, ശ്രീകുമാര്‍, മനീഷ്യസ്, ബിനുലാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ലാല്‍, ജ്യോതി, മുഹമ്മദ് കാഹില്‍ ബഷീര്‍, ജോജോ, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷൈനി, ഷീജാകുമാരി, എക്സൈസ് ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം