ഗാസിയാബാദ്: ലൈംഗികാതിക്രമം നടത്തിയ പ്രിന്‍സിപ്പലിനെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചോരകൊണ്ട് കത്തെഴുതി വിദ്യാര്‍ഥിനികള്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ സ്കൂള്‍ വിദ്യാര്‍ഥിനികളാണ് തങ്ങളുടെ ദുരനുഭവം വിവരിച്ച് സ്വന്തം ചോരയില്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. അതിനിടെ, വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ആരോപണവിധേയനായ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.
12–15 വയസ് പ്രായക്കാരായ വിദ്യാർഥിനികളാണ് പ്രിൻസിപ്പലിനെതിരെ പരാതി നൽകിയത്. രാജീവ് പാണ്ഡെ വിദ്യാർഥിനികളെ ഓഫിസിലേക്കു വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ഓഫിസിലെത്തുന്ന പെൺകുട്ടികളെ ഇയാൾ മോശമായി സ്പർശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ആദ്യം പ്രിൻസിപ്പലിനെതിരെ സംസാരിക്കാൻ ഭയന്ന പെൺകുട്ടികൾ, ശല്യം സഹിക്കാനാകാതെ ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചു.
തുടർന്ന് ഇവരുടെ കുടുംബാംഗങ്ങൾ സ്കൂളിലെത്തി പ്രിൻസിപ്പലുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ഇയാൾ വിദ്യാർഥിനികളെയും അവരുടെ കുടുംബാംഗങ്ങളെയും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. വാക്പോരിനിടെ ചിലർ പ്രിൻസിപ്പലിനെ മർദിച്ചു.
ഇതോടെ, സ്കൂളിൽ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് പ്രിൻസിപ്പൽ വിദ്യാർഥിനികളുടെ കുടുംബാംഗങ്ങൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ, ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അനാവശ്യമായി തടഞ്ഞുവയ്ക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതായി വിദ്യാർഥിനികളുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
ഇക്കാര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥിനികൾ ചേർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ടു കത്തെഴുതിയത്. പ്രിന്‍സിപ്പല്‍ ആര്.എസ്.എസ്. പ്രവര്‍ത്തകനായതിനാലാണ് പോലീസ് നടപടിയെടുക്കാന്‍ മടിക്കുന്നതെന്നാണ് തങ്ങളുടെ രക്ഷിതാക്കള്‍ പറഞ്ഞതെന്നും സംഭവത്തില്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് സംസാരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വിദ്യാര്‍ഥിനികളുടെ കത്തിലുണ്ട്. ‘അയാളുടെ ഉപദ്രവത്തിനിരയായ ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹമുണ്ട്. അതിനാല്‍ താങ്കളെ നേരിട്ടുകാണാന്‍ ഞങ്ങളെയും ഞങ്ങളുടെ രക്ഷിതാക്കളെയും അനുവദിക്കണം. ഞങ്ങളെല്ലാം താങ്കളുടെ പെണ്മക്കളാണ്”, സ്വന്തം ചോരയില്‍ വിദ്യാര്‍ഥികള്‍ എഴുതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം