തിരുവനന്തപുരം: മദ്യത്തിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഏറുന്ന ഓണത്തിന് ഉത്രാടദിനം തന്നെ മലയാളികൾ കുടിച്ചത് 116 കോടിയുടെ മദ്യം.തിരുവോണത്തിന്റെ തൊട്ടു തലേന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നതിന്റെ റെക്കോഡ് ഇത്തവണ ഇരിങ്ങാലക്കുടയും കൊല്ലത്തെ ആശ്രാമവും നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലുകോടിയുടെ അധികവില്‍പ്പനയാണ് ഈ വര്‍ഷമുണ്ടായത്.
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
തൃശൂരിലെ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റില്‍ നിന്നും ഉത്രാടം ദിനത്തില്‍ ആള്‍ക്കാര്‍ വാങ്ങിച്ചുകൂട്ടിയത് 1.6 കോടിയുടെ മദ്യമാണെങ്കില്‍ കൊല്ലം ജില്ലയിലെ ആശ്രാമം നേരിയ വ്യത്യാസത്തിലാണ് പിന്നില്‍ നില്‍ക്കുന്നത്. 1.01 കോടിയുടെ വില്‍പ്പനയാണ് അവിടെ ഉണ്ടായത്. ഉത്രാട ദിനത്തില്‍ 116 കോടിയുടെ മദ്യ വില്‍പ്പന. സംസ്ഥാനത്തു ബെവ്കോ ഔട്ലെറ്റ് വഴി മാത്രമാണ് 116 കോടിയുടെ മദ്യം വിറ്റത്. കഴിഞ്ഞ വര്‍ഷം 112 കോടിയുടെ വില്‍പ്പനയാണ് നടന്നത്. നാലു കോടിയുടെ അധിക വില്‍പന ഈ വര്‍ഷം നടന്നു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം