ഡൽഹി : കേരളത്തിന് എയിംസ് അനുവദിക്കുന്ന പ്രഖ്യാപനം സെപ്തംബർ രണ്ടാം ആഴ്ചയോടെ ഉണ്ടാകുമെന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് പറഞ്ഞു.
കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാംഷു പാന്തുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രതികരണം. കോഴിക്കോട് 200 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുത്തിട്ടുണ്ടെന്ന് കെ വി തോമസ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ അറിയിച്ചു.
Read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
രാജ്യത്തെ പാലിയേറ്റീവ് കെയർ സംബന്ധിച്ച് സെപ്തംബർ 21, 22 തീയതികളിൽ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തിൽ സംസ്ഥാന മന്ത്രിമാരുടെയും ആരോഗ്യ സെക്രട്ടറിമാരുടെയും യോഗം കൊച്ചിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
https://www.youtube.com/watch?v=_x1h-huIQN8