ലക്നൗ: മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്കൂളിൽ വിദ്യാര്‍ഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തില്‍ മാപ്പപേക്ഷിച്ച് അധ്യാപികയായ ത്രിപ്ത ത്യാഗി. സംഭവത്തില്‍ വര്‍ഗീയ ലക്ഷ്യം ഉണ്ടായിരുന്നില്ലെന്നും അധ്യാപിക ആവര്‍ത്തിച്ചു. തനിക്ക് തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും അധ്യാപികയും പ്രിന്‍സിപ്പലുമായ ത്രിപ്ത ത്യാഗി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
‘ഞാന്‍ ഒരു തെറ്റ് ചെയ്തു, അതില്‍ വര്‍ഗീയലക്ഷ്യം ഉണ്ടായിരുന്നില്ല, ഞാന്‍ അംഗപരിമിതയാണ്. എനിക്ക് എഴുന്നേല്ക്കാന് കഴിയാത്തതുകൊണ്ട് ക്ലാസിലെ മറ്റ് കുട്ടിയോട് അവനെ രണ്ടുതവണ അടിക്കാന്‍ ആവശ്യപ്പെട്ടു. അത് അവന് പഠിക്കാന്‍ വേണ്ടിയായിരുന്നു. എന്നാൽ,ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ പ്രശ്നമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിലർ വീഡിയോ പ്രചരിപ്പിച്ചത് ,’ ത്രിപ്ത ത്യാഗി പറഞ്ഞു.
എനിക്ക് തെറ്റുപറ്റിയെന്ന് കൂപ്പുകൈകളോടെ അംഗീകരിക്കുന്നു. തന്റെ പ്രവൃത്തില്‍ ഹിന്ദു- മുസ്ലീം വേര്‍തിരിവ് ഇല്ലായിരുന്നു. പല മുസ്ലീം വിദ്യാര്‍ഥികള്‍ക്കും സ്കൂളില്‍ ഫീസ് നല്കാന് സാഹചര്യമില്ലാത്തതിനാല്‍ ഞാന്‍ അവരെ സൗജന്യമായാണ് പഠിപ്പിക്കുന്നത്. മുസ്ലീം വിദ്യാര്‍ഥികളെ പീഡിപ്പിക്കുകയെന്ന ഉദ്ദേശ്യം എനിക്കുണ്ടായിരുന്നില്ല,’ ത്രിപ്ത ത്യാഗി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 24നാണ് ക്ലാസ് മുറിയില്‍ മുസ്ലീം വിദ്യാര്‍ഥിയെ എഴുന്നേല്പിച്ച് നിര്‍ത്തിയ അധ്യാപിക, മറ്റു വിദ്യാര്‍ഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിച്ചത്. ഇത് മറ്റൊരാള്‍ വിഡിയോയില്‍ പകര്‍ത്തുകയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ സ്കൂള്‍ താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8