ദില്ലി: മണിപ്പൂര്‍ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകള്‍. മണിപ്പൂര്‍ നാളെ നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് ആവശ്യം ഉയര്‍ന്നത്. പത്ത് കുക്കി എംഎല്‍എമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സമ്മേളനം ചേരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് സംഘടനകള്‍ പറയുന്നത്.
അതേസമയം,മണിപ്പൂരില്‍ ഇന്നലെയും ആയുധങ്ങള്‍ കവര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇംഫാലില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസുകാരുടെ ആയുധങ്ങളാണ് കവര്‍ന്നത്. മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. ഇന്നലെ ഇംഫാലിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. അഞ്ച് വീടുകള്‍ക്ക് തീയിട്ടു. ഇരുവിഭാഗങ്ങളുടെയും വീടുകള്‍ കത്തി നശിച്ചു. പൊലീസ് സ്ഥലത്തെത്തി സുരക്ഷ ശക്താമാക്കി. അതിനിടെ മണിപ്പൂരില്‍ കുക്കി മേഖലകള്‍ക്ക് പ്രത്യേക ഭരണം എന്നാവശ്യം തള്ളി സംസ്ഥാന സര്‍ക്കാര്‍. ഹില്‍ കൗണ്‍സിലുകള്‍ക്ക് സ്വയംഭരണം നല്‍കാമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8