ന്യൂഡല്‍ഹി: ബിഹാറില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പദ്ധതിയുണ്ടെന്നറിയിച്ച് ആം ആദ്മി പാര്‍ട്ടി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. 2025-ലാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
എ.എ.പി. ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്ക് ബിഹാറിലെ എ.എ.പി. നേതാക്കളും പ്രവര്‍ത്തകരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഹാറില്‍ മത്സരിക്കുമെങ്കിലും എപ്പോള്‍ വേണമെന്നത് പാര്‍ട്ടി തീരുമാനിക്കും. നേരിട്ട് തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങാനാവില്ല. അതിനായി ആദ്യം സംഘടനയെ ശക്തിപ്പെടുത്തണം. എല്ലാ ഗ്രാമങ്ങളിലും പാര്‍ട്ടിക്ക് സ്വന്തമായി കമ്മിറ്റിയുണ്ടാക്കണം. അതിനായി ഇപ്പോള്‍ മുതല്‍ തന്നെ കഠിനാധ്വാനം ചെയ്യണം. സംഘടന ശക്തമായിത്തീരുന്ന മുറയ്ക്ക്, ബിഹാറില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യും – സന്ദീപ് പഥക് പറഞ്ഞു.
ഡല്‍ഹിയില്‍നിന്നുള്ള എ.എ.പി. എം.എല്‍.എ.യും ബിഹാറിന്റെ ചുമതലയുമുള്ള അജേഷ് യാദവും യോഗത്തില്‍ പങ്കെടുത്തിരുന്നു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം