മുംബൈ: ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനെ പിന്തുണച്ചതിൽ നടൻ ഷാരൂഖ് ഖാനെതിരെ പ്രതിഷേധം. നടന്റെ വസതിയായ മന്നത്തിന് മുന്നിലാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയത്. തുടർന്ന് മുംബൈ പൊലീസും മന്നത്തിന് മുന്നിൽ വിന്യസിച്ചു. ഇത്തരമൊരു പരസ്യത്തിൽ ഷാരൂഖ് അഭിനയിക്കാൻ പാടില്ലായിരുന്നെന്ന് പറഞ്ഞ് ശനിയാഴ്ച ഉച്ചമുതൽ ഒരുസംഘമാളുകൾ അദ്ദേഹത്തിന്റെ വസതിയായ മന്നത്തിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഒരു ഓൺലൈൻ റമ്മി പോർട്ടൽ അടുത്തിടെ ഷാരൂഖ് ഖാനെ തങ്ങളുടെ ഗെയിംസ് പ്ലാറ്റ്‌ഫോമിന്റെ ബ്രാൻഡ് അംബാസഡറാക്കിയിരുന്നു. ആപ്പിനായി അദ്ദേഹം ഒരു പ്രൊമോയും ഷൂട്ട് ചെയ്തിരുന്നു. ഇതിനെതിരെ അൺടച്ച് യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണിപ്പോൾ പ്രതിഷേധം നടക്കുന്നത്. ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനുകൾക്കെതിരെയും ഓൺലൈൻ ഗെയിം പോർട്ടലുകൾക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘം അറിയിച്ചു.
ഈ പ്ലാറ്റ്‌ഫോമുകൾ യുവാക്കളെ ദുഷിപ്പിക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്യുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. “പ്രശസ്ത നടന്മാരും നടിമാരും ഈ പരസ്യങ്ങളിൽ അഭിനയിക്കുന്നു, അവർ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ പ്രവർത്തിക്കുന്നു. അൺടച്ച് ഇന്ത്യ ഫൗണ്ടേഷന്റെ പേരിൽ ഷാരൂഖ് ഖാന്റെ മന്നത്ത് ബംഗ്ലാവിന് പുറത്ത് പ്രതിഷേധം നടക്കും.” പ്രതിഷേധത്തെക്കുറിച്ച് സംഘടന ഇറക്കിയിരിക്കുന്ന ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
പ്രതിഷേധത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മന്നത്തിന് ചുറ്റുമുള്ള പരിസരങ്ങളിൽ പ്രതിഷേധക്കാരെ തടയാൻ മുംബൈ പൊലീസ് സുരക്ഷയൊരുക്കുന്ന വീഡിയോയും സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നുണ്ട്.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം